
കോട്ടയം: ഡോ ബി ആർ അംബേദ്‌കറുടെ 135 മത് ജന്മദിനാഘോഷവും 2026 ലെ അംബേദ്‌കർ പുരസ്കാര സമർപ്പണവും സി എസ് ഡി എസിന്റെ നേതൃത്വത്തിൽ ഇന്നു വൈകന്നേരം കോട്ടയത്ത് നടത്തും.ഇന്നു രാവിലെ സംസ്‌ഥാനത്തെ ആയിരം കുടുംബയോഗ കേന്ദ്രങ്ങളിൽ പുഷ്പാർച്ചന നടത്തി.
വൈകിട്ട് 4 ന് കോട്ടയം നെഹ്റു സ്‌റ്റേഡിയത്തിൽ നിന്നും ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന വർണ്ണ ശബളമായ ഘോഷയാത്ര ആരംഭിക്കും. നിശ്ചല ദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, നാടൻ കലാരൂപങ്ങൾ, പ്ലോട്ടുകൾ തുടങ്ങിയവ റാലിക്ക് മിഴിവേകും. വൈകുന്നേരം ആറുമണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് നടക്കുന്ന ജന്മദിന സമ്മേളനത്തിൽ സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡൻ്റ് കെ കെ സുരേഷ് അധ്യക്ഷത വഹിക്കും. സമ്മേളനം ഡോ ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യും.
ജനറൽ സെക്രട്ടറി സുനിൽ കെ. തങ്കപ്പൻ സ്വാഗതം ആശംസിക്കും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റി എല്ലാവർഷവും നൽകി വരുന്ന അംബേദ്‌കർ പുരസ്‌കാരവും ക്യാഷ് അവാർഡും 2026 ലെ അവാർഡ് ജേതാവ് റാപ്പർ വേടന് സമ്മാനിക്കും.
ബിഷപ് മോസസ് പുള്ളോലിൽ, സി എസ് ഡി എസ് ട്രഷറർ പ്രവീൺ വി ജെയിംസ്, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ, മുൻസിപ്പൽ ചെയർമാൻ എം പി സന്തോഷ് കുമാർ, കെ ഡി സീത്‌കുമാർ, പാസ്‌റ്റർ അനിൽ കൊടിത്തോട്ടം, സണ്ണി എം. കപികാട്, ഡോ വിനീത വിജയൻ, ലീലാമ്മ ബെന്നി, എം സി ചന്ദ്രബോസ്, ടി.എ കിഷോർ എന്നിവർ പ്രസംഗിക്കും.
ഇന്നലെ സി.എസ്.ഡി.എസ് ആസ്‌ഥാനമായ കോട്ടയം വാഴൂർ നെടുമാവ് ഡോ അംബേദ്‌കർ ഭവനിൽ രാവിലെ 9:00 ന് അംബേദ്‌കർ പ്രതിമയിൽ പുഷ്‌പാർചനയോടുകൂടി ജന്മദിന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഭരണഘടനയും ഡോ ബി ആർ അംബേദ്ക്കറും എന്ന വിഷയത്തിൽ സെമിനാറിൽ ഡോ വിനിൽ പോൾ പ്രബന്ധം അവതരിപ്പിച്ചു. സെമിനാർ സംസ്‌ഥാന പ്രസിഡൻ്റ് കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു.



