കോഴിക്കോട് എന്‍.ഐ.ടി പുതിയ ഒഴിവുകള്‍; 50,000 തുടക്ക ശമ്പളം; വിവിധ ഡിഗ്രി, ഡിപ്ലോമക്കാര്‍ക്ക് അവസരം

Spread the love

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി- കാലിക്കറ്റില്‍ ജോലി നേടാന്‍ അവസരം. മീഡിയ റിലേഷന്‍സ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 20ന് മുന്‍പായി അപേക്ഷിക്കണം.

video
play-sharp-fill

തസ്തികയും ഒഴിവുകളും

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-കാലിക്കറ്റില്‍ മീഡിയ റിലേഷന്‍സ് എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ ആകെ ഒഴിവുകള്‍ 01.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വര്‍ഷത്തേക്കാണ് പ്രാഥമിക നിയമനം. മികവിന്റെ അടിസ്ഥാനത്തില്‍ ഇത് ഒരു വര്‍ഷം കൂടി നീട്ടി ലഭിക്കാം.

പ്രായപരിധി

40 വയസുവരെ പ്രായമുള്ളവര്‍ക്ക് അവസരം.

യോഗ്യത

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്/ ഇംഗ്ലീഷ് ലിറ്ററേച്ചറിലോ ഫസ്റ്റ് ക്ലാസ് ഡിഗ്രി. / ഇംഗ്ലീഷ് വിത്ത് കോപ്പി എഡിറ്റിങ്.

ജേണലിസത്തില്‍ ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന.

ഏതെങ്കിലും മീഡിയ ഹൗസിന് കീഴിലായി രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.

പ്രസ് കമ്മ്യൂണിക്കേഷന്‍, സോഷ്യല്‍ മീഡിയ ഹാന്‍ഡിലിങ്, ഇംഗ്ലീഷ്-മലയാളം പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 50,000 രൂപമുതല്‍ 70,000 രൂപവരെ ശമ്പളമായി ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

എസ്.സി, എസ്.ടി, വനിതകള്‍, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 500 രൂപയും, മറ്റുള്ളവര്‍ക്ക് 1000 രൂപയുമാണ് അപേക്ഷ ഫീസ്.

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കോഴിക്കോട് എന്‍.ഐ.ടിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് വിശദമായ നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. ശേഷം ലഭ്യമായ ലിങ്ക് മുഖേന അപേക്ഷ പൂര്‍ത്തിയാക്കുക.

അപേക്ഷ: https://recruit.nitc.ac.in/login

വിജ്ഞാപനം: Click

Website: https://nitc.ac.in/