ക്ഷേമപ്രവർത്തനങ്ങൾക്ക് മനസ്കൊണ്ട് അംഗീകാരം നൽകി ജനങ്ങൾ ഭരണത്തുടർച്ച നൽകുമെന്ന ഉത്തമവിശ്വാസത്തിൽ എൽ.ഡി.എഫ്.; ഭരണമാറ്റം സാധ്യമാക്കാൻ യുഡിഎഫ്, ശക്തി തെളിയിക്കാൻ എൻഡിഎ; ഇന്ന് കേരളം വിധിയെഴുതും;അസാം , പുതുച്ചേരി വോട്ടിംഗും ഇന്ന്

Spread the love

തിരുവനന്തപുരം: അടുത്ത അഞ്ചുവർഷം കേരളം ആര് ഭരിക്കണമെന്ന് കേരളജനത ഇന്ന് തീരുമാനിക്കും. അസാമിലും പോണ്ടിച്ചേരിയിലും ഇന്നാണ് വോട്ടെടുപ്പ്,

video
play-sharp-fill

പത്തു വർഷത്തെ വികസന, ക്ഷേമപ്രവർത്തനങ്ങൾക്ക് മനസ്കൊണ്ട് അംഗീകാരം നൽകി ജനങ്ങൾ ഭരണത്തുടർച്ച നൽകുമെന്ന ഉത്തമവിശ്വാസത്തിലാണ് എൽ.ഡി.എഫ്.

ഭരണവിരുദ്ധ വികാരം ജനങ്ങളിലെത്തിക്കാൻ നടത്തിയ അശ്രാന്തപരിശ്രമം തങ്ങളെ അധികാരത്തിൽ തിരിച്ചെത്തിക്കുമെന്ന ദൃഢനിശ്ചയമാണ് യു.ഡി.എഫിന്. വീണ്ടും അക്കൗണ്ട് തുറക്കലല്ല,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളർച്ചയുടെ ആക്കം മറ്റുള്ളവർക്ക് ബോദ്ധ്യപ്പെടുത്തലാണ് ഇത്തവണ എൻ.ഡി.എ ലക്ഷ്യം. പരസ്യ പ്രചാരണം കഴിഞ്ഞുള്ള അവസാനഘട്ട കൂട്ടിക്കിഴിക്കലുകൾക്ക് ശേഷം മൂന്ന് മുന്നണികളും അമിത ആത്മവിശ്വാസത്തിലാണ്.

ഹാട്രിക് നേടിയാൽ കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ അദ്ധ്യായമാവും ഇടതു മുന്നണി രചിക്കുക. തിരിച്ചായാൽ ഭരണവിരുദ്ധ വികാരമെന്ന മറുപക്ഷത്തിന്റെ ആരോപണം ശരിവയ്ക്കലുമാവും.

പത്തുവർഷത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും അധികാരത്തിലേറിയാൽ ടീം യു.ഡി.എഫ് എന്നത് വെറും വമ്പുപറച്ചിലായിരുന്നില്ലെന്ന് നെഞ്ചുനിവർത്തി തെളിയിക്കാം. \

വീണുപോയാൽ പലവിധ പൊട്ടിത്തെറികളാവും യു.ഡി.എഫിനെ കാത്തിരിക്കുക. ഒന്നിലധികം സീറ്റുകളിൽ വിജയം നേടിയാൽ ബി.ജെ.പി നടത്തിയ പരിഷ്കാരങ്ങൾക്കുള്ള അംഗീകാരവും സംസ്ഥാനത്ത് അതിവേഗം വളരുന്നതിന്റെ സൂചകവുമാകും.