
തിരുവനന്തപുരം: സ്പൈസസ് ബോര്‍ഡിന് കീഴില്‍ ജോലിയവസരം. റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിലേക്ക് കരാര്‍ നിയമനമാണ് നടക്കുന്നത്.
താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 20ന് നടക്കുന്ന വാക് ഇന്‍ ടെസ്റ്റില്‍ പങ്കെടുക്കണം.
തസ്തികയും ഒഴിവുകളും
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പൈസസ് ബോര്‍ഡിന്റെ ക്രോപ്പ് ബോട്ടണി ഡിവിഷനില്‍ റിസര്‍ച്ച് അസോസിയേറ്റ് റിക്രൂട്ട്‌മെന്റ്. കര്‍ണാടകയിലെ സക്‌ലേശ്പൂരിലാണ് നിയമനം.
ഒരു വര്‍ഷത്തേക്കാണ് കരാര്‍ നിയമനം. മികവിനനുസരിച്ച് കാലാവധി നീട്ടി നല്‍കാനും സാധ്യതയുണ്ട്.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 35,000 രൂപ ശമ്പളമായി ലഭിക്കും.
പ്രായപരിധി
45 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
ബോട്ടണി/ പ്ലാന്റേഷന്‍ ബോട്ടണി എന്നിയലിലേതിലെങ്കിലും പിജി. അല്ലെങ്കില്‍ അഗ്രികള്‍ച്ചര്‍ പിജി.
പ്ലാന്റ് ബ്രീഡിങ്ങില്‍ മൂന്ന് വര്‍ഷത്തെ റിസര്‍ച്ച് എക്‌സ്പീരിയന്‍സ്.
ബന്ധപ്പെട്ട മേഖലയില്‍ പിഎച്ച്‌ഡി ഉള്ളവര്‍ക്ക് മുന്‍ഗണന.
സ്‌കില്‍
കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഫീല്‍ഡ് എക്‌സ്പരിമെന്റേഷന്‍ ടെക്‌നിക്‌സ്, ഡാറ്റ അനലിസിസ്, റിപ്പോര്‍ട്ട് പ്രിപ്പറേഷന്‍.
തിരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ അപേക്ഷ ഫോം പൂരിപ്പിച്ച് [email protected] എന്ന ഇമെയില്‍ ഐഡിയിലേക്ക് അയക്കണം. ഇമെയിലിന്റെ സബ്ജക്‌ട് ലൈനില്‍ ”Application for Research Associate (Crop Botany)” എന്ന് രേഖപ്പെടുത്തണം. തുടര്‍ന്ന് വാക് ഇന്‍ ടെസ്റ്റിനും ഹാജരാവണം.
വാക് ഇന്‍ ടെസ്റ്റ്
ഏപ്രില്‍ 30നാണ് വാക് ഇന്‍ ടെസ്റ്റ്. സ്‌പൈസസ് ബോര്‍ഡിന്റെ റീജിയണല്‍ റിസര്‍ച്ച് സെന്ററില്‍ വെച്ചാണ് ടെസ്റ്റ്. അന്നേദിവസം ചുവടെ നല്‍കിയ ഡോക്യുമെന്റുകള്‍ കൈവശം വെയ്ക്കണം.
Passport size photograph
Original certificates for:
Identity proof (Voter ID card / Aadhaar card etc.)
Proof of age
Proof of education qualification, experience, publications
One set of self-attested photocopies of the above
Date 30 April 2026
Time 11.00 am
Venue SPICES BOARD
REGIONAL RESEARCH STATION, DONIGAL POST
SAKLESPUR, HASSAN, KARNATAKA 573134







