
പൊൻകുന്നം: കോട്ടയം പൊൻകുന്നം സ്പെഷല്‍ സബ് ജയിലില്‍ തടവുകാരൻ ഡപ്യൂട്ടി പ്രിസണ്‍ ഓഫീസറുടെ കാല്‍ വിരല്‍ ചവിട്ടിയൊടിച്ചു.
ഇന്നു രാവിലെ ആറരയോടെയായിരുന്നു സംഭവം.
ബ്ലസണ്‍ എന്ന വിചാരണത്തടവുകാരനും മറ്റൊരു തടവുകാരനും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴാണ് ബ്ലസണ്‍ എന്ന തടവുകാരൻ
ഡപ്യൂട്ടി പ്രിസണ്‍ ഓഫീസർ സുമേഷിന്‍റെ കാലിന്‍റെ തള്ളവിരല്‍ ചവിട്ടിയൊടിച്ചതെന്നു പരാതിയില്‍ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുമേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘർഷമുണ്ടാക്കിയതിനും ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും പ്രതികള്‍ക്കെതിരേ പുതിയ കേസുകള്‍ രജിസ്റ്റർ ചെയ്തു.







