
വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട ചൂരല്‍മലയിലെ ശ്രുതിയെ ടി. സിദ്ദിഖ് പറഞ്ഞു പറ്റിച്ചെന്ന ആരോപണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി കെ.റഫീഖ്.
120 ദിവസം കൊണ്ട് ശ്രുതിക്ക് വീട് നല്‍കുമെന്നാണ് സിദ്ദിഖ് പറഞ്ഞത്. അത് പറയുന്ന വീഡിയോ ഇപ്പോഴും ഫെയിസ് ബുക്ക് പേജിലുണ്ട്. ഇതു വരെ വീടു കൊടുത്തില്ല. വാഗ്ദാനത്തെ തുടർന്ന് ശ്രുതി ടൗണ്‍ഷിപ്പിലെ വീട് വേണ്ടെന്ന് വച്ച് 15 ലക്ഷം രൂപ വാങ്ങി.
ഇപ്പോള്‍ പണം തിരികെ നല്‍കാം, ടൗണ്‍ഷിപ്പില്‍ വീട് അനുവദിക്കണം എന്നാവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ നല്‍കിയരിക്കുകയാണെന്നും റഫീഖ് ആരോപിച്ചു. 2024 സെപ്റ്റംബറില്‍ 10 വീടുകള്‍ നിർമ്മിച്ച് നല്‍കാനായി KPSTA 10 കോടി രൂപ പിരിച്ചുവെന്ന് സിദ്ദിഖിൻ്റെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ അവകാശവാദങ്ങള്‍ കള്ളമാണെന്ന് തെളിഞ്ഞതായും, ഒടുവില്‍ സണ്ണി ജോസഫിന് സ്ഥലത്തിൻ്റെ തുകയെക്കുറിച്ച് സമ്മതിക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.ദുരന്തത്തെ ചൂഷണം ചെയ്ത് കോണ്‍ഗ്രസ് നടത്തുന്ന ഈ നീക്കങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നും കെ റഫീഖ് ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെപിസിസി ആപ്പിലൂടെയാണ് പണം സ്വീകരിച്ചത്. അതുമായി ബന്ധപ്പെട്ട ഡീറ്റെയില്‍സ് പുറത്തുവിടണം. കോണ്‍ഗ്രസ് പറഞ്ഞത് സുതാര്യമായി പണം സ്വീകരിക്കും, അതിനായാണ് ആപ്പ് ഉണ്ടാക്കിയത്. ഇലക്ഷൻ വന്ന സാഹചര്യത്തില്‍ കണ്ണില്‍ പൊടിയിടുകയാണ് കോണ്‍ഗ്രസ്. ഇത് ജനങ്ങളെ പറ്റിക്കുന്ന നിലപാട്. നിക്കകള്ളിയില്ലാതെ വന്നപ്പോള്‍ കണക്കുമായി വന്നിരിക്കുന്നു. എത്ര പിരിച്ചാലും വീട് നിർമ്മാണം ആരംഭിച്ചോ? എന്നും റഫീഖ് ചോദിച്ചു.







