ഇന്ധന പ്രതിസന്ധിക്കിടെ ഒരു കപ്പല്‍ കൂടി ഇന്ത്യൻ തീരത്തേക്ക്; എത്തുന്നത് ഏഴാമത്തെ എല്‍പിജി ടാങ്കർ; റഷ്യൻ എണ്ണ കൂടുതല്‍ ഇറക്കുമതി ചെയ്യാനുള്ള ചര്‍ച്ചകള്‍ തുടങ്ങി

Spread the love

ഡല്‍ഹി: ഇന്ധന പ്രതിസന്ധിക്കിടെ ഒരു കപ്പല്‍ കൂടി ഇന്ത്യൻ തീരത്തേക്ക്.

video
play-sharp-fill

ഹോർമൂസ് കടക്കുന്ന ഏഴാമത്തെ എല്‍പിജി ടാങ്കറാണ് ഇന്ത്യയിലേക്കെത്തുന്നത്. ഗ്രീൻ സാൻവിയെന്ന ടാങ്കറായിരിക്കും എത്തുക.

പ്രതിസന്ധി മറികടക്കുന്നതിനായി റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാനുള്ള ചർച്ചകള്‍ ഇന്ത്യ ആരംഭിച്ചു. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി മാർച്ചില്‍ 90 ശതമാനം ഉയർന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷിംലയില്‍ എല്‍പിജി ക്ഷാമത്തിനെതിരെ പ്രതിഷേധിച്ച്‌ ജനം തെരുവിലിറങ്ങി ഷിംല ബൈപാസ് ഉപരോധിച്ചു.
വിലകൂടിയ ഓട്ടോ എല്‍പിജി നിറയ്ക്കുന്നതിനായി ബംഗളൂരുവില്‍ ഓട്ടോറിക്ഷകളുടെ വലിയ ക്യൂ ആണ് അനുഭവപ്പെട്ടത്.

രാജ്യത്തിന്‍റെ പല ഭാഗത്തും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും റിപോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ഇന്ധന പ്രതിസന്ധിയില്ലെന്ന് ആവർത്തിക്കുകയാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം.