എഫ്‌സിആർഎ ബിൽ ; ക്രൈസ്തവ സഭകളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു; സഭയുടെ പരാതികൾ ഗൗരവമായി പരിഗണിക്കുമെന്നും തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും ചർച്ച നടത്തുമെന്നും മന്ത്രി

Spread the love

തിരുവനന്തപുരം: എഫ്.സി.ആർ.എ നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കിരൺ റിജിജു അറിയിച്ചു.

video
play-sharp-fill

തിരുവനന്തപുരത്തെ വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സഭാ പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്താൻ സംസ്ഥാന ബി.ജെ.പി നേതൃത്വത്തോട് മന്ത്രി ആവശ്യപ്പെട്ടു,​

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഭകളുടെ ആശങ്കകളും നിർദ്ദേശങ്ങളും രേഖാമൂലം അറിയിക്കാൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനോട് മന്ത്രി നിർദ്ദേശിച്ചു,​ സഭകൾ ഉന്നയിച്ച ആശങ്കകളിൽ ഇടപെടൽ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി ലത്തീൻ കത്തോലിക്ക അതിരൂപത വികാരി ജനറൽ യൂജിൻ പെരേര അറിയിച്ചു