ചെമ്പുപാത്രത്തിൽ ആണോ വെള്ളം കുടിക്കുന്നത് ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിലും പണികിട്ടും

Spread the love

 

ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ഇന്ന് പലരും പിന്തുടരുന്ന ശീലമാണ് ചെമ്പുപാത്രത്തില്‍ (Copper vessel) ശേഖരിച്ചുവച്ച വെള്ളം കുടിക്കുന്നത്.

video
play-sharp-fill

പാരമ്പര്യമായി കൈമാറിവന്ന ഈ ശീലത്തിന് ഗുണങ്ങളുണ്ടെങ്കിലും ഇത് എല്ലാവര്‍ക്കും ഒരുപോലെ അനുയോജ്യമല്ലെന്നതാണ് വാസ്തവം.

ചെമ്പ് ഒരു സജീവ ലോഹമായതിനാല്‍ ജലത്തിന്റെ ഗുണങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഇതിന് കഴിയും. ചെമ്പുപാത്രത്തിലെ വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെമ്പ് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്. എന്നാല്‍ ഇത് ശരീരത്തിലെ ‘പിത്തദോഷം’ വര്‍ധിപ്പിക്കും.

അതിനാല്‍ ഉഷ്ണ ശരീര പ്രകൃതിയുള്ളവര്‍ക്കും ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ചെമ്പുപാത്രത്തിലെ വെള്ളം ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

അമിതമായി ഇത് ഉപയോഗിക്കുന്നത് അസിഡിറ്റി, ശരീരത്തില്‍ പുകച്ചില്‍, ചര്‍മത്തില്‍ പാടുകള്‍, മൂക്കില്‍ നിന്നുള്ള രക്തസ്രാവം എന്നിവയ്ക്ക് കാരണമായേക്കാം.

കരള്‍, വൃക്ക രോഗികള്‍ ശ്രദ്ധിക്കേണ്ടത്

ആധുനിക വൈദ്യശാസ്ത്രവും ആയുര്‍വേദവും ഒരുപോലെ മുന്നറിയിപ്പ് നല്‍കുന്ന കാര്യമാണിത്. ശരീരത്തില്‍ അമിതമായി എത്തുന്ന ചെമ്പ് പുറന്തള്ളുന്നത് കരളും വൃക്കകളുമാണ്.

ഈ അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായവര്‍ ചെമ്പുപാത്രത്തിലെ വെള്ളം കുടിക്കുന്നത് ‘കോപ്പര്‍ ടോക്‌സിസിറ്റി’ (Copper Toxictiy) എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. ഇത് അവയവങ്ങളില്‍ അമിത സമ്മര്‍ദ്ദം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
പ്രമേഹരോഗികളും കുട്ടികളും

പ്രമേഹരോഗികളില്‍ അമിതമായ ചെമ്പിന്റെ സാന്നിധ്യം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാനും രക്തക്കുഴലുകള്‍ക്ക് ആയാസം നല്‍കാനും ഇടയാക്കും.

അതുപോലെ, ദഹനവ്യവസ്ഥ പൂര്‍ണമായും വികസിക്കാത്ത ചെറിയ കുട്ടികള്‍ക്ക് ചെമ്പുപാത്രത്തിലെ വെള്ളം വെറും വയറ്റില്‍ നല്‍കുന്നത് ഒഴിവാക്കണം. അവര്‍ക്ക് സാധാരണ താപനിലയിലുള്ള വെള്ളമാണ് സുരക്ഷിതം.

ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ചെമ്പുപാത്രത്തിലെ വെള്ളം കുടിക്കുന്നവര്‍ ഈ കാര്യങ്ങള്‍ കര്‍ശനമായി പാലിക്കണം

വെള്ളം എട്ട് മണിക്കൂര്‍ മാത്രമേ ചെമ്പുപാത്രത്തില്‍ സൂക്ഷിക്കാവൂ. പന്ത്രണ്ട് മണിക്കൂറിലധികം സൂക്ഷിച്ച വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കുക.

തുടര്‍ച്ചയായി ചെമ്പുപാത്രത്തിലെ വെള്ളം കുടിക്കരുത്. മൂന്ന് മാസം ഉപയോഗിച്ചാല്‍ ഒരു മാസമെങ്കിലും ഇടവേള നല്‍കുന്നത് ശരീരത്തില്‍ ചെമ്പ് അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കും.