
പോലീസ് ആസ്ഥാനത്തിന് മുന്നിൽ പോലീസുകാർ തമ്മിൽ തമ്മിലടി. പോലീസ് ആസ്ഥാനത്ത് ഗാർഡ് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരൻ മ്യൂസിയം സ്റ്റേഷനിലെ പോലീസുകാരനെ മർദ്ധിച്ചതായാണ് പരാതി. മ്യൂസിയം സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ വിശാഖിനാണ് മർദ്ദനമേറ്റത്. കിരൺ എന്ന പോലീസുകാരനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഗാർഡ് ഡ്യുട്ടിയിലെ പോലീസുകാരൻ്റെ അമ്മയുടെ കാർ മാറ്റിയിടാൻ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ ആവശ്യപ്പെട്ടു. ഇതാണ് പ്രകോപത്തിന് കാരണമായത്. അതേസമയം മർദ്ദനമേറ്റ പോലീസുകാരൻ മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.






