
കോട്ടയം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് നടപടികള്‍ക്ക് കേരളത്തില്‍ തുടക്കമായി.
ഏപ്രില്‍ 9-നാണ് പൊതുവോട്ടെടുപ്പെങ്കിലും, മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഇന്നു മുതല്‍ (മാർച്ച് 30) ലഭ്യമായിത്തുടങ്ങി.
ഏപ്രില്‍ 4 വരെയാണ് ഈ പ്രത്യേക വോട്ടെടുപ്പ് നടക്കുന്നത്. ഉദ്യോഗസ്ഥ സംഘം വീടുകളിലേക്ക് എത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ജില്ലയില്‍ 9 നിയമസഭാ മണ്ഡലങ്ങളിലായി 16,562 പേരാണ് വീട്ടില്‍ വോട്ടു ചെയ്യാൻ അപേക്ഷ നല്‍കിയത്. മൈക്രോ ഒബ്സർവർ, പ്രിസൈഡിങ് ഓഫിസർ, പോളിങ് ഓഫിസർ, വിഡിയോഗ്രഫർ, പൊലീസ് ഓഫിസർ എന്നിങ്ങനെ 5 പേരടങ്ങുന്ന 200 പ്രത്യേക പോളിങ് സംഘങ്ങളെ വീട്ടില്‍ വോട്ടിന് നിയോഗിച്ചു. വീട്ടില്‍ വോട്ടിന് അപേക്ഷ നല്കിയവർ ഈ തീയതികളില്‍ വീടുകളില്‍ ഉണ്ടായിരിക്കണമെന്നും വോട്ടവകാശം വിനിയോഗിക്കണമെന്നും കലക്ടർ ചേതൻകുമാർ മീണ അറിയിച്ചു.
വോട്ടെടുപ്പ് രീതിയിങ്ങനെ
റിട്ടേണിങ് ഓഫിസർമാർ പോളിങ് സംഘത്തിനുള്ള ബാലറ്റ് പേപ്പർ നല്‍കും.
∙ ഇവർ ബിഎല്‍ഒമാരുടെ സഹായത്തോടെ വോട്ടറുടെ വീട്ടിലെത്തും.
∙ രഹസ്യസ്വഭാവം നിലനിർത്തി വോട്ടു രേഖപ്പെടുത്തുന്നതിന് വീട്ടില്‍ സംവിധാനമൊരുക്കും.
∙ വോട്ടു രേഖപ്പെടുത്തിയ ശേഷം പോളിങ് സംഘത്തിന്റെ പക്കലുള്ള പെട്ടിയില്‍ ബാലറ്റ് നിക്ഷേപിക്കും.
∙ ബാലറ്റ് അന്നുതന്നെ റിട്ടേണിങ് ഓഫിസർമാർക്ക് കൈമാറി സ്ട്രോങ് റൂമിലേക്കു മാറ്റും.



