
പത്തനംതിട്ട: പത്തനംതിട്ടയില്‍ ക്ഷേത്ര നവീകരണത്തില്‍ തട്ടിപ്പ് നടന്ന പണം തിരികെ പിടിക്കാൻ കോടതി ഉത്തരവ്.
പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രത്തില്‍ നമസ്കാര മണ്ഡപത്തിനായി തേക്ക് വാങ്ങിയ സംഭവത്തിലാണ് കോടതിയുടെ നിർണായക ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
ക്ഷേത്രത്തില്‍ നവീകരണത്തിന്റെ ഭാഗമായി 12. 09 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നെന്നാണ് കണ്ടെത്തിയത്. തട്ടിയെടുത്ത പണം ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ടി ആർ അജിത് കുമാർ അടക്കം മൂന്ന് പ്രതികളില്‍ നിന്ന് തിരികെ പിടിക്കാൻ ആണ് പത്തനംതിട്ട സബ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തട്ടിപ്പ് നടന്ന കാലയളവില്‍ ഭരണ സമിതിയുടെ പ്രസിഡന്റ് ആയിരുന്നു അജിത് കുമാർ. 2017-18 കാലത്തെ ഭരണ സമിതിയാണ് കോടതിയെ സമീപിച്ചത്.വീഴ്ചയില്ലെന്നും അപ്പീല്‍ പോകുമെന്നും അജിത് കുമാറിന്റെ പ്രതികരണം.



