വോട്ട് അഭ്യർത്ഥിക്കാൻ സര്‍ക്കാരിന്റെ ചിഹ്നം പതിച്ച ഔദ്യോഗിക ലെറ്റര്‍പാഡ് ഉപയോഗിച്ചു മന്ത്രി വി.ശിവൻകുട്ടിക്കെതിരെ പരാതിയുമായി ബിജെപി

Spread the love

തിരുവനന്തപുരം: നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ വി ശിവൻകുട്ടിക്കെതിരെ പെരുമാറ്റ ചട്ട ലംഘന പരാതി നൽകി ബിജെപി. മണ്ഡലം വരണാധികാരിക്കാണ് പരാതി നൽകിയത്.

video
play-sharp-fill

വോട്ട് അഭ്യർത്ഥിക്കാൻ സര്‍ക്കാരിന്റെ ചിഹ്നം പതിച്ച ഔദ്യോഗിക ലെറ്റര്‍പാഡ് ഉപയോഗിച്ചെന്നാണ് പരാതി. അഭ്യർത്ഥനയുള്ള കത്തുകൾ വീടുകളില്‍ വിതരണം ചെയ്തുവെന്നും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വോട്ടർമാരിൽ സ്വാധീനം ചെലുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.

നേമം നിയോജക മണ്ഡലത്തിലെ ലീഗൽ ഇൻ ചാർജ് ആയ അഡ്വ ആർ സി പ്രകാശ് ആണ് പരാതി നൽകിയത്.സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായ മണ്ഡലമായി നേമം മാറിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൽഡിഎഫിനായി വി ശിവൻകുട്ടി, കോൺഗ്രസിനായി കെ എസ് ശബരിനാഥൻ, ബിജെപിക്കായി രാജീവ് ചന്ദ്രശേഖർ എന്നിവരാണ് രംഗത്തിറങ്ങുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ അടിസ്ഥാനത്തിൽ ബിജെപിക്ക് നേമം മണ്ഡലത്തിൽ ഏഴായിരത്തിൽ അധികം വോട്ടിൻ്റെ ലീഡുണ്ട്.

ഇതാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെത്തന്നെ നേരിട്ടിറക്കാൻ ബിജെപിയെ പ്രേരിപ്പിച്ചത്. ഈ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് കണക്കുകൂട്ടുന്ന ഒരു മണ്ഡലം കൂടിയാണ് നേമം.