
ടെഹ്റാൻ: ഇറാൻ-അമേരിക്ക യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍, ഇറാൻ തലസ്ഥാനമായ ടെഹ്‌റാനില്‍ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍.
ടെഹ്‌റാൻ നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള ഭരണകൂട കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് തിങ്കളാഴ്ച ഇസ്രായേല്‍ പ്രതിരോധ സേന ആക്രമണം നടത്തിയത്.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും തമ്മില്‍ ഫലപ്രദമായ ചർച്ചകള്‍ നടന്നുവരികയാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് പ്രസ്താവന നടത്തി നിമിഷങ്ങള്‍ക്കകമാണ് ഇസ്രായേലിന്‍റെ ഈ അപ്രതീക്ഷിത നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടെഹ്‌റാനിലെ വിവിധയിടങ്ങളില്‍ വൻ സ്ഫോടനങ്ങള്‍ ഉണ്ടായതായും നിരവധി കെട്ടിടങ്ങള്‍ തകർന്നതായും ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു.



