
റിലീസ് ചെയ്ത് ആദ്യ 2 ദിനം കൊണ്ട് തന്നെ 48 കോടി രൂപക്ക് മുകളില്‍ ആഗോള ഗ്രോസ് സ്വന്തമാക്കി മെഗാ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് ആട് 3.
മിഥുൻ മാനുവല്‍ തോമസ് രചിച്ചു സംവിധാനം ചെയ്ത “ആട് 3 പാർട്ട് 1 ; വണ്‍ ലാസ്റ്റ് റൈഡ്” ആഗോള ബോക്സ് ഓഫീസില്‍ തരംഗമായി മാറുകയാണ്.
മാർച്ച് 19 നു ആഗോള റിലീസായി എത്തിയ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയത്. ആദ്യ ദിനം 18 കോടിക്ക് മുകളിലാണ് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ എന്നാണ് റിപ്പോർട്ട്. ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന കേരളാ ഗ്രോസും ആഗോള ഗ്രോസ്സും നേടിയ ചിത്രം, ഇതിനോടകം തന്നെ അദ്ദേഹത്തിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറിക്കഴിഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിത്രത്തിൻ്റെ ആദ്യ രണ്ടു ഭാഗങ്ങളെക്കാള്‍ വലിയ സ്വീകരണമാണ് മൂന്നാം ഭാഗത്തിന് പ്രേക്ഷകർ നല്‍കുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവ നേടിയ ആകെ കലക്ഷനേക്കാള്‍ കൂടുതല്‍ ആണ് ആട് 3 ആദ്യ 2 ദിവസം കൊണ്ട് നേടിയെടുത്തത്. പ്രേക്ഷകർ തന്ന ഈ വിജയവും സ്നേഹവും പിന്തുണയും ചിത്രത്തിൻ്റെ അവസാന ഭാഗം വൈകാതെ തന്നെ ആരംഭിക്കാനുള്ള പ്രചോദനമാണ് നല്‍കുന്നത് എന്ന് നിർമ്മാതാക്കള്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നല്കുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നില്‍ എത്തിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൌസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമ്മിച്ച ഏറ്റവും വലിയ ചിത്രം കൂടിയാണ് “ആട് 3 പാർട്ട് 1 ; വണ്‍ ലാസ്റ്റ് റൈഡ്”.
ഇപ്പോഴും ബുക്ക് മൈ ഷോയില്‍ വമ്പൻ ട്രെൻഡിങ് തുടരുന്ന ചിത്രം ലോകം മുഴുവൻ നിറഞ്ഞ സദസ്സുകളില്‍ ആണ് പ്രദർശിപ്പിക്കുന്നത്. അഭൂതപൂർവമായ ജനപിന്തുണ ലഭിക്കുന്ന ചിത്രത്തിന് കേരളത്തില്‍ കൂടുതല്‍ ഷോകളും സ്ക്രീനുകളും കൂട്ടിച്ചേർക്കുന്നുണ്ട്. ദിവസേന മൂന്നൂറില്‍ കൂടുതല്‍ എക്സ്ട്രാ രാത്രികാല ഷോകളാണ് ചിത്രത്തിന് വേണ്ടി കൂട്ടിച്ചേർക്കുന്നത്. ചിരിയും ഫാന്റസിയും നിറഞ്ഞ ഒരു പക്കാ ഫണ്‍ റൈഡ് ആണ് ഷാജി പാപ്പനും പിള്ളേരും ചേർന്ന് സമ്മാനിക്കുന്നത്. ചിത്രം കാണാനായി കുടുംബ പ്രേക്ഷകരുടെ അഭൂതപൂർവമായ കുത്തൊഴുക്കാണ് കേരളത്തിലെ തീയേറ്ററുകളില്‍ അനുഭവപ്പെടുന്നത്.
ആദ്യാവസാനം നിറയുന്ന ചിരിക്കൊപ്പം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന, ആവേശം കൊള്ളിക്കുന്ന ഫാന്റസി കാഴ്ചകളും ചിത്രത്തെ ഒരു ഗംഭീര തീയേറ്റർ അനുഭവമാക്കി മാറ്റി. കേരളത്തിന് പുറത്തും മികച്ച ജനപിന്തുണ നേടുന്ന ചിത്രത്തിന് ഗള്‍ഫ് മാർക്കറ്റിലും മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഗള്‍ഫില്‍ നിന്ന് മാത്രം ഇതിനോടകം 20 കോടിക്ക് മുകളില്‍ ആണ് ചിത്രം നേടിയ ഗ്രോസ് എന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വിദേശ മാർക്കറ്റിലും വമ്പൻ കുതിപ്പ് ആണ് ചിത്രം നടത്തുന്നത്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രം യുവാക്കള്‍ക്കും കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകർക്കും ഒരു പക്കാ അവധിക്കാല വിരുന്ന് ആണ് തീയേറ്ററുകളില്‍ ഒരുക്കിയിരിക്കുന്നത്.
പാട്ടും നൃത്തവും ചിരിയും ആക്ഷനും ഫാന്റസിയും എല്ലാം കോർത്തിണക്കി വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോള്‍ഗാട്ടി, വിജയ് ബാബു, നോബി, നിർമ്മല്‍ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവല്‍, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.


