Spread the love

കോട്ടയം: വേനല്‍ കടുക്കുന്നു.. പകല്‍ ചൂട് 37 ഡിഗ്രിയായി ഉയര്‍ന്നതോടെ ഉച്ചയ്ക്കു പുറത്തിറങ്ങാന്‍ പോലും ജനം മിടിക്കുന്നു.
പല ജില്ലകളിലും ശരാശരി താപനില 36 ഡിഗ്രിയില്‍ എത്തി.
കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളില്‍ താപനില 37 ഡിഗ്രി വരെയായി ഉയര്‍ന്നു. ഏപിലില്‍ ചൂട് 38 മുതല്‍ 39 ഡിഗ്രി എത്തിയേക്കാമെന്നു കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

video
play-sharp-fill

ചൂട് കൂടിയത് തെരഞ്ഞെടുപ്പ് പ്രചാരണത്തേയും ബാധിക്കുന്നുണ്ട്. മൂന്നാഴ്ചയില്‍ താഴെ മാത്രമാണ് തെരഞ്ഞെടുപ്പിന് ശേഷിക്കുന്നത്.
രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നര വരെ ചൂടുകാരണം ജാഥയും വാഹന പ്രചാരണവും ഒഴിവാക്കി വീടുകളില്‍ എത്തി വോട്ട് ചോദിക്കുകയാണ് സ്ഥാനാര്‍ഥികള്‍.

വിയര്‍ത്തു കുളിച്ചും തോര്‍ത്തെടുത്തു വീശിയുമൊക്കെയാണ് സ്ഥാനാര്‍ത്ഥികള്‍ ഓടി നടന്ന് വോട്ടു പിടിക്കുന്നത്.
രാവിലെ പതിനൊന്നോടെ റോഡ് ഷോ ഉള്‍പ്പെടെ എല്ലാ പ്രചാരണത്തിനും സ്ഥാനാര്‍ത്ഥികള്‍ ഇടവേള നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നെ വൈകിട്ടു മൂന്നു കഴിഞ്ഞേ ഉള്ളൂ. വോട്ടു തേടിയിറങ്ങി കുറച്ചു കഴിയുമ്പോള്‍ തന്നെ വെള്ളം കുടിച്ചു കുടിച്ച്‌ പോകണം. ഇടയ്ക്കിടയ്ക്ക് തണുപ്പിക്കാന്‍ തണ്ണിമത്തന്‍ ഉള്‍പ്പടെ കഴിച്ചാണ് സ്ഥാനാര്‍ഥികളുടെ യാത്ര.
ചെറുപ്പക്കാര്‍ക്ക് പിന്നെയും ചൂട് താങ്ങാം. എഴുപതു കഴിഞ്ഞ സ്ഥാനാര്‍ഥികളാണ് ചൂടില്‍ പാടുപെടുന്നത്.

പര്യടനവും വോട്ടു ചോദിക്കുലുമൊ ക്കെയായി ഇപ്പോള്‍ തന്നെ പ്രായമായ സ്ഥാനാര്‍ഥികള്‍ക്കു ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ട്