‘മക്കള്‍ക്ക് വിഷം നല്‍കി അമ്മയും അമ്മൂമ്മയും ജീവനൊടുക്കി’; വടുതലയില്‍ വീടിനുള്ളില്‍ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യകുറിപ്പ് കണ്ടെത്തി: അന്വേഷണം ഊർജിതമാക്കി പോലീസ്

Spread the love

എറണാകുളം: വടുതലയില്‍ വീടിനുള്ളില്‍ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

video
play-sharp-fill

രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശികളായ അശ്വതി നായർ, ശ്രീകുമാരി എന്നിവരാണ് മരിച്ചത്.

കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം ഇരുവരും ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പ് കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

2, 4,14 വയസ്സുള്ള കുട്ടികളും മരിച്ചിരുന്നു. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യക്കുറിപ്പ് കിട്ടിയിരുന്നു.

രണ്ടു മാസമായി ഇവർ വടുതലയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അശ്വതി നായരുടെ ചികിത്സയ്ക്കായാണ് ഇവർ വടുതലയിലേക്ക് താമസം മാറിയത്. ഭർത്താവിന്റെ ആത്മഹത്യയെത്തുടർന്നുള്ള പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് അശ്വതി നായരുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്.

പൊലീസ് ആത്മഹത്യ കുറിപ്പ് കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുന്നുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ട നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റും.