കാസര്‍ഗോഡ് ബി എല്‍ ഒ പുഴയില്‍ ചാടി ജീവനൊടുക്കി; ‘ആത്മഹത്യ ചെയ്തതല്ല’, സിസ്റ്റം കൊന്നതെന്ന് ആരോപണവുമായി ബന്ധുക്കളും സുഹൃത്തുക്കളും

Spread the love

കാസർഗോഡ്: കാസർഗോഡ് ബി എല്‍ ഒ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. മൊഗ്രാല്‍ പുത്തൂർ സ്വദേശി സവാദാണ് ആത്മഹത്യ ചെയ്തത്.

video
play-sharp-fill

മൊഗ്രാല്‍ പാലത്തിന് മുകളില്‍ ബൈക്ക് വെച്ചതിന് ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. നാട്ടുകാർ കണ്ടതിനെ തുടർന്നാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്.

യുവാവിനെ ഗുരുതരാവസ്ഥയില്‍ കാസർഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ചെർക്കള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് മരിച്ചത്.

അതേസമയം, ആത്മഹത്യ ചെയ്തതല്ല, സിസ്റ്റം കൊന്നതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. ജോലി സമ്മർദ്ദം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ കളക്ടർ എത്താതെ മൃതദേഹം ആശുപത്രിയില്‍ നിന്ന് ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം കിട്ടണം എന്നും ആവശ്യപ്പെട്ടു.