
പാലക്കാട്: പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ സിപിഎമ്മുമായി ഡീലുണ്ടെന്നു വി ഡി സതീശൻ്റെ ആരോപണത്തെ തള്ളി ശോഭ സുരേന്ദ്രൻ.
പാലക്കാട് ദുർബലനായ ആളെ സ്ഥാനാർത്ഥിയാക്കിയത് ഡീലിന്റെ ഭാഗമായാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. പാലക്കാടിന് പകരം 10 സീറ്റില്‍ ബിജെപി, സിപിഎമ്മിനെ സഹായിക്കുമെന്നും സതീശൻ ആരോപിച്ചിരുന്നു.
സതീശന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ പരാജയ ഭീതി മൂലമാണെന്നാണ് ശോഭാ സുരേന്ദ്രൻ വിലയിരുത്തിയത്. ദുർബലനായ സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്വം അതത് മുന്നണികള്‍ക്കാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തോല്‍വി മുന്നില്‍ കണ്ടുള്ള മുൻകൂർ ജാമ്യമെടുപ്പാണ് സതീശന്റെ പ്രതികരണമെന്നാണ് ശോഭാ സുരേന്ദ്രന്റെ പരിഹാസം.







