
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കം സംഘർഷത്തിലേക്ക് വഴിമാറിയ സംഭവത്തിൽ മൂന്ന് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശികളായ പുളിമൂട്ടിൽ സജിൻ (28), കൊച്ചുമഠത്തിൽ ആദർശ് (24), വെട്ടുവേനി വലിയേടത്ത് മിഥുൻ കുമാർ അഥവാ ശംഭു (27) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തെ ആക്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 21നാണ് സംഭവം നടന്നത്.
തൃക്കുന്നപ്പുഴ കെ.ടി.ഡി.സി കേന്ദ്രത്തിൽ മദ്യപാനത്തിനിടെ രണ്ട് സംഘങ്ങൾ തമ്മിൽ ഉണ്ടായ വാക്കുതർക്കം പിന്നീട് പുളിക്കീഴ് ജങ്ഷനിൽ സംഘർഷമായി മാറുകയായിരുന്നു. ഇതിനിടെ ഒരാൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി..

Whatsapp Group 1 | Whatsapp Group 2 |Telegram Group


