Spread the love

ഏറ്റുമാനൂർ:
എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന് മണ്ഡലത്തിൽ ഹാർഷാരങ്ങളോടെ സ്വീകരണം. നാടിന്റെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിച്ച സ്ഥാനാർഥിയെ ജനത ഹൃദയത്തിൽ ഏറ്റുവാങ്ങുന്ന കാഴ്ചയാണ് എങ്ങും കാണാനായത്. ആരാധാനാലയങ്ങളിലും മഹത് വ്യക്തികളെയും സന്ദർശിച്ചായിരുന്നു ചൊവ്വാഴ്ച പ്രചരണത്തിന് തുടക്കമിട്ടത്. വില്ലൂന്നി ശ്രീനാരായണ ഗുരുക്ഷേത്രത്തിൻ്റെ തിരുവുത്സവത്തിലേക്ക് എത്തിയ സ്ഥാനാർഥിക്ക് വൻ സ്വീകരണമാണ് ഒരുക്കിയത്. തിരുവത്സവ സമാപന ചടങ്ങ് സ്ഥാനാർഥി ഉദ്ഘാടനം ചെയ്തു. തുടർന്ന് സമ്മതിദായകരെ കണ്ടു. വിശേഷങ്ങൾ ആരാഞ്ഞും പരിചയം പുതുക്കിയും കുശലം പറഞ്ഞും സ്ഥാനാർഥി ജനങ്ങളുമായി ഏറെ നേരം ചിലവഴിച്ചു. സുപ്രീം കോടതിയുടെ മുൻ ജഡ്ജിയായ

video
play-sharp-fill

കെ ടി തോമസിനെ വസതിയിലെത്തി സന്ദർശിച്ചു. ഇന്ത്യൻ സാമൂഹിക-രാഷ്ട്രീയ ചുറ്റുപാടുകളുമായി ബന്ധപ്പെട്ട് ശക്തമായ അഭിപ്രായങ്ങളാൽ അറിയപ്പെടുന്നയാളാണ് അദ്ദേഹം. സാമൂഹ്യകാര്യ മേഖലയിലെ സേവനങ്ങൾക്ക് 2007 ൽ അദ്ദേഹത്തിന് പദ്മഭൂഷൻ ബഹുമതി നൽകി ആദരിച്ചിരുന്നു. വിലയേറിയ നിർദേശങ്ങൾ അദേഹം സ്ഥാനാർഥിയുമായി പങ്കുവെച്ചു. കോട്ടയം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. കെ അനിൽ കുമാറും ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്സും ഒപ്പമുണ്ടായിരുന്നു.

സിഎസ്ഐ ബിഷപ് റവ. ഡോ. മലയിൽ കോശി ചെറിയാനെ വസതിയിൽ എത്തി സന്ദർശിച്ചു. അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി. തുടർന്ന് തിമോതിയോസ് തിരുമേനിയെ കോട്ടയം ഇറഞ്ഞാലിലുള്ള വസതിയിൽ എത്തി സന്ദർശിച്ചു. മണ്ഡലത്തിലെ പ്രധാന ആരാധനാലയങ്ങളിലൊന്നായ സെന്റ് മേരീസ് ഫോറോന പള്ളി കുടമാളൂർ ആർച്ച് പ്രീസ്റ്റ് റവ.ഡോ. ജോർജ് മംഗലത്തിലിനെ പള്ളിയിൽ സന്ദർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സ്ഥാനാർഥി ഭവന സന്ദർശനങ്ങളിലേക്ക് മാറി. മണ്ഡലത്തിലാകെ നിറസാന്നിധ്യം. കൊച്ചു കുട്ടികൾക്കും സുപരിചിതൻ. മന്ത്രിയായിരുന്നപ്പോഴും മണ്ഡലത്തിൻ്റെ എല്ലാ കൊണുകളിലും സാനിധ്യമറിയിച്ചതിൻ്റെ ഫലമായിരുന്നു എങ്ങും കാണാനായത്. പ്രത്രേകിച്ച് മുഖവുരകളൊന്നുമില്ലാതെ വാസവൻ ചേട്ടാ എന്ന് പേരെടുത്ത് വിളിച്ചായിരുന്നു ഏവരും സ്ഥാനാർത്ഥിയോടൊപ്പം ചേർന്നത്.

എതിർ സ്ഥാനാർഥികൾ ചുവരുകളിൽ പോലും തെളിയാത്ത അവസ്ഥയിൽ എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന്റെ പ്രചരണം മണ്ഡലമാകെ ബഹുദൂരം വ്യാപിക്കുകയാണ്. സ്ഥാനാർത്ഥിയുടെ വിജയത്തിനായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി മണ്ഡല തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്നു സംഘടിപ്പിക്കും. ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ വൈകിട്ട് നാലിന് എൻസിപി ദേശിയ വർക്കിംഗ് പ്രസിഡന്റ് പി സി ചാക്കോ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് നേതാക്കൾ പങ്കെടുക്കും.