
പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇറാൻ, ജോർദാൻ, ലെബനൻ, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്ക് അടിയന്തര മാനുഷിക സഹായം നല്‍കുമെന്ന് ചൈന പ്രഖ്യാപിച്ചു. നിലവിലുള്ള സംഘർഷം മേഖലയിലെ ജനങ്ങള്‍ക്ക് അസഹനീയമായ ദുരന്തങ്ങളാണ് വരുത്തിവച്ചിരിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. മാനുഷിക പ്രതിസന്ധി പടരുന്നത് തടയുന്നതിനും വെടിനിർത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും ചൈന പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നടപടികളെ ചൈന ശക്തമായി വിമർശിച്ചു. ഹോർമുസ് കടലിടുക്ക് തുറന്ന് കപ്പല്‍ ഗതാഗതം സാധാരണ നിലയിലാക്കാൻ യുഎസ് ചൈനയുടെ സഹായം തേടിയിരുന്നെങ്കിലും, സൈനിക നടപടികള്‍ പൂർണ്ണമായും അവസാനിപ്പിക്കണമെന്ന നിലപാടാണ് ചൈന സ്വീകരിച്ചത്. ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടുന്നതിനെ ചൈന എതിർത്തു.
മുജ്തബ ഖമേനിയെ പുതിയ പരമോന്നത നേതാവായി നിയമിക്കാനുള്ള തീരുമാനം ഇറാന്റെ പരമാധികാരമാണെന്നും അതിനെ മാനിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ ഓർമ്മിപ്പിച്ചു. മേഖലയില്‍ ഇറാന് ഭീഷണിയുണ്ടാക്കാനുള്ള യുഎസ് നീക്കങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ചൈനയുടെ ഈ നിർണ്ണായക ഇടപെടല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group


