
റയില്‍വേ സ്റ്റേഷനുകളിലെ അമിതമായ തിക്കും തിരക്കും നിയന്ത്രിക്കാൻ അത്യാധുനിക കൃത്രിമബുദ്ധി (എഐ) സാങ്കേതികവിദ്യയുമായി ഇന്ത്യൻ റെയില്‍വേ. കഴിഞ്ഞ വർഷം ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ 15, 16 പ്ലാറ്റ്ഫോമുകളിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ‘ഡിജിറ്റല്‍ ട്വിൻ’ എന്ന പുതിയ സംവിധാനം അധികൃതർ അവതരിപ്പിക്കുന്നത്.
പ്രതിദിനം നാല് ലക്ഷത്തിലധികം യാത്രക്കാരെത്തുന്ന സ്റ്റേഷനിലെ ആള്‍ത്തിരക്ക് തത്സമയം നിരീക്ഷിക്കാനും അപകടസാധ്യതകള്‍ മുൻകൂട്ടി കണ്ട് ഒഴിവാക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ടെലി കമ്മ്യൂണിക്കേഷൻ വകുപ്പും റെയില്‍വേ ഉദ്യോഗസ്ഥരും ചേർന്നുള്ള സംയുക്ത സമിതിയാണ് പദ്ധതി നടപ്പാക്കുന്നത്.
സ്റ്റേഷന്റെ ഒരു ഡിജിറ്റല്‍ മാതൃക സൃഷ്ടിച്ചാണ് ഇതിന്റെ പ്രവർത്തനം. സ്റ്റേഷൻ പരിസരത്തെ സിസിടിവി ദൃശ്യങ്ങളും യാത്രക്കാരുടെ മൊബൈല്‍ സിഗ്നലുകളും വിശകലനം ചെയ്ത് എവിടെയാണ് കൂടുതല്‍ ആളുകള്‍ കൂടുന്നതെന്ന് ഈ സാങ്കേതികവിദ്യ കണ്ടെത്തും. പ്ലാറ്റ്ഫോമുകള്, ഫുട്ട് ഓവർബ്രിഡ്ജുകള്‍, പ്രവേശന കവാടങ്ങള്‍ എന്നിവിടങ്ങളിലെ തിരക്ക് വർധിക്കുമ്പോള്‍ തന്നെ ഉദ്യോഗസ്ഥർക്ക് അലർട്ടുകള്‍ ലഭിക്കും. ഭാവിയില്‍ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങള്‍ എവിടെയൊക്കെ വേണമെന്നും ഏത് ഭാഗമാണ് വീതി കൂട്ടേണ്ടതെന്നും കൃത്യമായി മനസ്സിലാക്കാൻ ഈ വിവരങ്ങള്‍ സഹായിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്സവ സീസണുകളിലും മറ്റുമുണ്ടാകുന്ന അമിത തിരക്ക് ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ പുതിയ എഐ സംവിധാനം വലിയ മാറ്റമുണ്ടാക്കുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.



