
കൊല്ലം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹന അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ബിനുവിന്റെ അവയവങ്ങള്‍ ആണ് ദാനം ചെയ്യുന്നത്.
ചികിത്സയിലിരിക്കെയാണ്ബി നുവിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടർന്ന് കുടുംബാംഗങ്ങളാണ് അവയവദാനത്തിന് സമ്മതം അറിയിച്ചത്. മാർച്ച് 10 ന് ആണ് വാഹനാപകടം സംഭവിച്ചത്.
ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും, പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൃദയം, വൃക്കകള്‍ , കരള്‍, കോർണിയ എന്നിവയാണ് ദാനം ചെയുന്നത്. കരള്‍ കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കും, വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കിംസ് ആശുപത്രി എന്നിവിടങ്ങളിലേക്കും, കോർണിയ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കും ആണ് കൊണ്ട് പോകുക.
രാവിലെ 6:30 ക്ക് അവയവങ്ങള്‍ എടുക്കാനുള്ള ശാസ്ത്രക്രിയ ആരംഭിക്കും. ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ആണ് കൊണ്ട് പോകുന്നത്. റോഡ് മാർഗം ആംബുലൻസില്‍ ആണ് കൊണ്ട് പോകുക. KL 05 AX 6910 എന്ന നമ്പറില്‍ ഉള്ള ആംബുലൻസ് ആണ്.



