ഐപിഎല്‍ ഉദ്ഘാടന മത്സരം 28ന് ആർസിബിയും സൺറൈസേഴ്‌സും തമ്മിൽ; സഞ്ജുവിന് ആദ്യം നേരിടേണ്ടത് രാജസ്ഥാന്‍ റോയല്‍സിനെ

Spread the love

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഈ മാസം 28ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തോടെ തുടക്കമാവും. ഐപിഎല്‍ നിലവിലെ ചാമ്പ്യന്മാരാണ് ആര്‍സിബി.

video
play-sharp-fill

വരാനിരിക്കുന്ന മാസങ്ങളില്‍ അസം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ടൂര്‍ണമെന്റ് ഷെഡ്യൂള്‍ രണ്ട് ഘട്ടങ്ങളിലായി പുറത്തിറക്കും.

തിരഞ്ഞെടുപ്പ് കാലയളവില്‍ മത്സരങ്ങള്‍ സുഗമമായി നടത്തുന്നതിനും യാത്രാ-താമസ സൗകര്യങ്ങളിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനുമാണ് ഈ രീതിയില്‍ ഷെഡ്യൂള്‍ ക്രമീകരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് മത്സരങ്ങള്‍ വീതം നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group