
ആലപ്പുഴ: മാന്നാറിൽ കുളിക്കടവിൽ വെച്ച് 56 കാരിക്ക് പീഡനമേറ്റു. പരുമല കോട്ടക്കൽ സ്വദേശി സബീർ എന്നയാളാണ് പ്രതി. പീഡനം നടന്നത് പമ്പയാറിന്റെ തീരത്ത്, സാധാരണ ആളുകൾ വരുന്ന സ്ഥലത്താണ്. പരിക്കേറ്റ 56 കാരി നിലവിൽ പരിമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവരുടെ മൊഴിയിൽ നിന്നാണ് പൊലീസ് സബീറിലേക്ക് എത്തിയത്. സംഭവത്തിന് പിന്നാലെ സബീർ ഒളിവിൽ പോയതായി വിവരം. ഇതുവരെ സബീറിനെ പിടികൂടാനായിട്ടില്ല.
കൊലപാതക കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് സബീർ. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


