ഇറിഡിയം തട്ടിപ്പു കേസിലെ പ്രതി കോട്ടയത്തെത്തി മടങ്ങിയിട്ടും പോലീസ് പിടികൂടാതിരുന്ന സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണമാരംഭിച്ചു.

Spread the love

കോട്ടയം : ഇറിഡിയം തട്ടിപ്പു കേസിലെ പ്രതി കോട്ടയത്തെത്തി മടങ്ങിയിട്ടും പോലീസ് പിടികൂടാതിരുന്ന സംഭവത്തില് സ്പെഷല് ബ്രാഞ്ച് അന്വേഷണമാരംഭിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇറിഡിയം തട്ടിപ്പ് കേസിലും മറ്റൊരു തട്ടിപ്പ് കേസിലും ഉള്പ്പെട്ട ഹരിപ്പാട് സ്വദേശി കോടതി നിര്ദേശപ്രകാരമുള്ള ഒത്തുതീര്പ്പു ചര്ച്ചയ്ക്കായി കോട്ടയത്തെത്തി മടങ്ങിയത്.

video
play-sharp-fill

സ്വന്തം കാറില് സുഹൃത്തിനും അഭിഭാഷകനുമൊപ്പമാണ് പ്രതി കഞ്ഞിക്കുഴിയിലെ ജില്ലാ ലീഗല് സർവീസസ് അഥോറിറ്റി ആസ്ഥാനത്തെത്തിയത്. സംഭവത്തിലെ പരാതിക്കാരി സ്ഥലത്തു കാത്തുനിന്നു വിവരം പോലീസിനു കൈമാറിയിട്ടും പ്രതിയെ പിടികൂടേണ്ട പോലീസ് മാത്രം എത്തിയില്ല. പ്രതിയുടെ ലൊക്കേഷന് കൃത്യമല്ലെന്ന മറുപടിയാണ് പരാതിക്കാരിക്കു പോലീസിന്റെ ഭാഗത്തുനിന്നു ലഭിച്ചത്.

വന് ലാഭം വാഗ്ദാനം ചെയ്തുള്ള ഇറിഡിയം ബിസിനസിന്റെ പേരില് 50 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത സംഭവത്തില്‍ കോട്ടയം വെസ്റ്റ് പോലീസാണു കേസ് രജിസ്റ്റര് ചെയ്തിരുന്നത്. എല്ലാ വിവരങ്ങളും ലഭിച്ചിട്ടും പോലീസ് പ്രതിയെ പിടികൂടുന്നില്ലെന്നാണ് പരാതി. സംഭവം പുറത്തുവന്നതോടെയാണ് സ്പെഷല് ബ്രാഞ്ച് വിശദ അന്വേഷണം ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്ത് എത്തിയ മടങ്ങിയ പ്രതിയുടെയും സഹായിയുടെയും ഫോണ് നമ്ബറുകള് പോലീസിനു ലഭിച്ചിട്ടും ഇവരുടെ ലൊക്കേഷന് കൃത്യമായി മനസിലായിട്ടും പോലീസ് അനങ്ങിയില്ലെന്നാണ് പരാതി.

ശനിയാഴ്ച പ്രതിയുള്പ്പെടുന്ന സംഘം കഞ്ഞിക്കുഴിയിലെത്തുമെന്ന വിവരം മുന്കുട്ടി അറിഞ്ഞാണു പരാതിക്കാരി സ്ഥലത്തെത്തി കാത്തുനിന്നത്. നാളുകള്ക്കു മുമ്ബും പ്രതി കോട്ടയത്തെത്തുന്ന വിവരം പരാതിക്കാരി പോലീസിനെ അറിയിച്ചപ്പോള്‍ ഇപ്പോള് പിടിക്കാന് പറ്റില്ലെന്ന മറുപടിയായിരുന്നു പോലീസ് നല്കിയത്.