
ഡൽഹി: സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറെ ചർച്ചയാകുന്നത് കാണിക്ക വഞ്ചിയില്‍ നിന്നും ലഭിച്ച ഒരു കുറിപ്പാണ്. സാധാര രീതിയില്‍ നന്നായി പഠിക്കാൻ കഴിയണേ, നല്ല ജോലി ലഭിക്കണേ, കല്യാണം നടക്കണേ എന്നൊക്കെയായിരിക്കും വഞ്ചിയില്‍ നിന്നും ലഭിക്കുക.
എന്നാല്‍ കർണാടകയിലെ ഒരു ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച കുറിപ്പ് എല്ലാരേയും ഞെട്ടിച്ചിരിക്കുകയാണ്.
‘എന്റെ പൊന്നു ഭഗവാനേ എന്റെ വേദനകള്‍ ഇല്ലാതാക്കണമേ…അടുത്ത ഉത്സവത്തിനു മുന്‍പ് എന്റെ അമ്മായിയമ്മയെ അങ്ങ് മുകളിലേക്കെടുക്കേണമേ…’എന്നാണ് വൈറലായ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. കുറിപ്പിനൊപ്പം നൂറ് രൂപയും ഉണ്ടായിരുന്നതായി ക്ഷേത്ര അധികൃതർ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കര്‍ണാടകയിലെ ബെളഗാവി ജില്ലയിലെ ക്ഷേത്രത്തിലാണ് വിചിത്ര സംഭവം നടന്നത്. ഒരാളുടെ മരണത്തിനായി ഇങ്ങനെയൊരു പ്രാര്‍ത്ഥനാക്കുറിപ്പ് കാണുന്നത് ഇതാദ്യമായാണെന്നും ക്ഷേത്രം അധികാരികള്‍ പറഞ്ഞു.
കുറിപ്പില്‍ എഴുതിയ ആളുടെ പേരോ വിവരങ്ങളോ ഇല്ലാത്തതിനാല്‍ തന്നെ ഈ ആരെ കുറിച്ചാണ് കുറിപ്പെന്ന അന്വേഷണത്തിലാണ് ക്ഷേത്ര അധികൃതർ. മകന്റെ ഭാര്യയാണോ മകളുടെ ഭര്‍ത്താവാണോ കുറിപ്പ് എഴുതിയത് എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.







