
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ബാബരി മസ്ജിദിന്റെ മാതൃകയിൽ പള്ളി നിർമ്മിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട ഹർജി സുപ്രീം കോടതി തള്ളി. ആരാധനാലയം നിർമ്മിക്കുന്നത് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി നിരസിച്ചത്.
ബാബർ ഹിന്ദു വിരുദ്ധ അക്രമിയാണെന്ന വാദം ഉന്നയിച്ചായിരുന്നു ഹർജി സമർപ്പിച്ചത്. എന്നാൽ ഇത്തരത്തിലുള്ള ആശയപരമായ വാദങ്ങളെ അടിസ്ഥാനമാക്കി നിർമ്മാണം തടയാനാകില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബാബരി മസ്ജിദിന്റെ മാതൃകയിൽ പള്ളി നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം ഡിസംബർ 6ന് പള്ളിയുടെ തറക്കല്ലിട്ടിരുന്നു. ഫെബ്രുവരി 11ന് നിർമ്മാണ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിക്കുകയും, ഏകദേശം 5000 പേർ ചടങ്ങിൽ പങ്കടുക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


