“കേരളത്തിന്റെ കടബാധ്യത 6 ലക്ഷം കോടി! കേരളത്തെ രക്ഷിക്കാൻ സ്വപ്നതുല്യമായ പദ്ധതികളുണ്ടെന്ന് വി ഡി സതീശൻ” ; ‘പുതുയുഗ യാത്ര’യിലെ പ്രഖ്യാപനങ്ങളെയും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള പ്രസ്താവനകളെയും കണക്കുകള്‍ നിരത്തി മറുപടി നൽകി സിപിഐഎം നേതാവ് അഡ്വ. പി അനിൽ കുമാർ

Spread the love

കോട്ടയം :  പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ‘പുതുയുഗ യാത്ര’യിലെ പ്രഖ്യാപനങ്ങളെയും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള പ്രസ്താവനകളെയും കണക്കുകള്‍ നിരത്തി മറുപടി നൽകി സിപിഐഎം നേതാവ് അഡ്വ. പി അനിൽ കുമാർ.

video
play-sharp-fill

കേരളത്തെ രക്ഷിക്കാൻ സ്വപ്നതുല്യമായ പദ്ധതികളുണ്ടെന്നും എന്നാല്‍ അത് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നുമുള്ള സതീശന്റെ നിലപാടിനെ അനില്‍കുമാർ പരിഹസിച്ചു.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനില്‍ കനഗോലുവിന്റെ നിർദ്ദേശപ്രകാരമാണ് ഇത്തരം നിഗൂഢതകള്‍ പുലർത്തുന്നതെന്നും, ‘കിനാശ്ശേരി’ എന്താണെന്ന് പറയാത്തത് എന്താണെന്നും അദ്ദേഹം ചോദിക്കുന്നു. 2026 ജൂണില്‍ സ്കൂള്‍ തുറക്കാൻ ഫെബ്രുവരിയില്‍ പുസ്തകം അച്ചടിക്കുന്നത് തെറ്റാണെന്ന സതീശന്റെ വാദത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിന്റെ കടബാധ്യത 6 ലക്ഷം കോടി രൂപയാണെന്ന സതീശന്റെ വാദം തെറ്റാണെന്ന് അനില്‍കുമാർ ചൂണ്ടിക്കാട്ടി. ആർ.ബി.ഐ രേഖകള്‍ പ്രകാരം ഇത് 4.62 ലക്ഷം കോടി രൂപ മാത്രമാണെന്നും സതീശൻ ഏത് രേഖയുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഒരു ലക്ഷം കോടി രൂപയുടെ ഡി.എ കുടിശ്ശികയുണ്ടെന്ന വാദം തെളിവില്ലാത്ത പച്ചക്കള്ളമാണെന്നും അദ്ദേഹം ആരോപിച്ചു.

കെ.എസ്.ഇ.ബി. 50,000 കോടി രൂപ നഷ്ടത്തിലാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തെറ്റാണെന്നും ഇതിന്റെ കണക്കുകള്‍ ഹാജരാക്കാൻ സതീശൻ തയ്യാറാകുമോ എന്നും അനില്‍കുമാർ വെല്ലുവിളിച്ചു. ക്ഷേമനിധി ബോർഡുകള്‍ തകർന്നിട്ടില്ലെന്നും കുടിശ്ശികകള്‍ പരിഹരിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മെഡിക്കല്‍ കോളേജുകളില്‍ സൗകര്യമില്ലാത്തതിനാല്‍ രോഗികളെ ജില്ലാ ആശുപത്രികളിലേക്ക് മടക്കുന്നു എന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. എല്ലാ മെഡിക്കല്‍ കോളേജുകളിലും സൗകര്യങ്ങള്‍ വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ജില്ലാ-താലൂക്ക് ആശുപത്രികള്‍ മികച്ച നിലവാരത്തിലേക്ക് ഉയർന്നതോടെ പല പ്രധാന ചികിത്സകളും അവിടെ തന്നെ ലഭ്യമാകുന്നുണ്ടെന്നും, ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വരെ നടത്തിയ ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളേജ് അല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഉമ്മൻചാണ്ടി സർക്കാരിന്റെ പ്രതിരോധത്തിന്റെ കുന്തമുന താനായിരുന്നുവെന്ന സതീശന്റെ അവകാശവാദം അനില്‍കുമാർ തള്ളി. അന്ന് സതീശൻ ഹരിത എം.എല്‍.എമാരില്‍ ഒരാളായിരുന്ന് ഉമ്മൻചാണ്ടി സർക്കാരിനെ വിമർശിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച ശേഷം ചർച്ചകളില്‍ നിന്ന് ഓടിയൊളിക്കുന്ന പ്രതിപക്ഷ നേതാവിനെ നേരിടാൻ വളരെ എളുപ്പമാണെന്നും അനില്‍കുമാർ പരിഹസിച്ചു

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്..

വിഡി സതീശൻ്റെ അവകാശവാദങ്ങൾ ..

1 “സ്വപ്നതുല്യമായ പദ്ധതികൾ ഉണ്ട്കേരളത്തെ രക്ഷിക്കാൻ .. ഞാൻ എല്ലാം പറയുന്നില്ല: സസ്പെൻസ് പോകും”

പുതുയുഗ യാത്രയിൽ പറഞ്ഞു കേട്ട കനഗോലു മൊഴികൾ:

2മി ..സതീശൻ ..ഒരെണ്ണം പറയാമോ?ബാക്കി എന്നു പറയും.. ഒരു സംശയം ..

പുതുയുഗ യാത്ര നടത്തുമ്പോൾ എന്താണ് തങ്ങൾ സ്വപ്നം കാണുന്ന’ കിനാശ്ശേരി ” എന്നല്ലേ പറയുക..

അതു മാത്രം പറയുകയേയില്ല: അതാണു് കനഗോലു ..2026 ജൂണിൽ സ്കൂൾ തുറക്കും:ഫെബ്രുവരിയിൽ പുസ്തകം അച്ചടിക്കുന്നത്

തെറ്റ്: തിരുത്താം എന്നാണ് അച്ചടിക്കേണ്ടത്.. അത് പറഞ്ഞു താ …സതീശാ…

മാതൃഭൂമി പ്രതിപക്ഷ നേതാവിൻ്റെ അഭിമുഖം നൽകി:

അതിലെ വാദങ്ങൾ .. മറുപടി:

സതീശൻ പറയുന്നു.

1. ആറു ലക്ഷം കോടിയുടെ കടബാധ്യത കേരളത്തിന്നുണ്ട്..

നുണ: 4.62 ലക്ഷം കോടി മാത്രം ..

അവലംബം: ആർബിഐ. രേഖകൾ..

ഏതു രേഖയാണു് സതീശൻ്റെ തെളിവ്?

2. 2004 ലെ ശമ്പള കമ്മീഷനെ വച്ചത് ഇപ്പോൾ?

2021 ൽ ശമ്പളം പരിഷക്കരിച്ചു..

കുടിശ്ശിക നൽകി. 2026 ൽ ശമ്പളം പരിഷ്ക്കരിക്കും.. കുടിശികയും നൽകും:

നിലവിലെ രീതി തുടരും.. എൽ ഡി എഫ് തുടരും..

3. ഒരു ലക്ഷം കോടി ഡിഎ കുടിശ്ശിക

യുണ്ട്:

കണക്ക് ഹാജരാക്കാൻ സതീശൻ തയ്യാറാകില്ല: നുണയാണു്.

4. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത്

കെ എസ് ഇ.ബി ലാഭമായിരുന്നു ..

ഇപ്പാൾ 50000 കോടി നഷ്ടം.

പച്ച നുണ:

കണക്ക് ഹാജരാക്കുമോ?

ഏതു രേഖ

5. എട്ടു ക്ഷേമനിധികൾ തകർന്നു:

ക്ഷേമനിധികളിൽ കുടിശിക വന്നു.. അതു പരിഹരിക്കുന്നു .. ഒന്നും തകരില്ല.

6. മെഡിക്കൽ കോളേജുകളിൽ

സൗകര്യമില്ലാത്ത തിനാൽ ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചയക്കുന്നു ..

സത്യമെന്ത്?

എല്ലാ മെഡിക്കൽ കോളേജിലും സൗകര്യങ്ങൾ വർദ്ധിപ്പിച്ചു: എന്നാൽ ജില്ലാ താലൂക്ക് ആശുപത്രികൾ നിലവാരം കൂട്ടിയതോടെ പല ചികിത്സകളും അവിടെ നടത്താം..

ശ്വാസകോശംമാറ്റിവയ്ക്കൽ നടത്തിയ

ജനറൽ ആശുപത്രി മെഡിക്കൽ കോളേജല്ല സർ..

7. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ പ്രതിരോധത്തിൻ്റെ കുന്തമുന

താനായിരുന്നു ..

പച്ച നുണ:

വി ഡി സതീശൻ ഹരിത എംഎൽഎമാരിൽ ഒരാൾ..

ഉമ്മൻ ചാണ്ടി ഭരണം തീവെട്ടിക്കൊള്ളയെന്നു സതീശൻ ..

വിഴിഞ്ഞംസംബന്ധിച്ച സതീശൻ്റെ പ്രസ്താവന ..

8 നിലവിലെ മന്ത്രിസഭയിലെ

മന്ത്രിമാരെ നേരിടാൻ എളുപ്പമാണു്:

അതു സത്യം ..

9 Amസഭ തുടങ്ങുന്നു..

പ്രതിപക്ഷ നേതാവ് എഴുന്നേല്ക്കുന്നു ..

എന്തോ പറയുന്നു ..

ഓടിയൊളിക്കുന്നു ..

നേരിടാൻ എന്തെളുപ്പം..

Ad.k അനിൽകുമാർ.