
കോഴിക്കോട്: ആഴ്ചവട്ടം സ്കൂളിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിലെ മുറിയില്‍ തീപിടിത്തത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുകയാണ്.
മൃതദേഹത്തിന് ചുറ്റും ചെമ്പുകമ്പികള്‍ വരിഞ്ഞ നിലയിലായിരുന്നു. സംഭവം ആത്മഹത്യയാണോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.
കല്ലായില്‍ ഫർണിച്ചർ സ്ഥാപനം നടത്തിയിരുന്ന കല്ലായി സ്വദേശി സന്തോഷാകാം മരിച്ചതാണെന്ന് സംശയം ഉണ്ട്. ഇയാള്‍ വാടകമുറിയിലാണ് താമസിച്ചിരുന്നത്. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞതിനാല്‍ മറ്റു തെളിവുകള്‍ നിലനിന്നിരുന്നില്ല.
ബന്ധുക്കളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
പൂർത്തിയായ ഇരുനില കെട്ടിടത്തിന്റെ താഴത്തെ മുറിയില്‍ കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തീ അണച്ച ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത കോഴിക്കോട്ടെ കസബ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം സന്തോഷിന്റേതാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി ഡിഎൻഎ പരിശോധന നടത്താൻ ഒരുങ്ങുകയാണ് പോലീസ്.



