
കോട്ടയം: കേരള മനഃസാക്ഷിയെ നടുക്കിയ കോട്ടയം സര്‍ക്കാര്‍ നഴ്സിംഗ് കോളജ് ഹോസ്റ്റല്‍ റാഗിംഗ് കേസിന് ഒരു വര്‍ഷമാകുന്നു.
ജൂണിയര്‍ വിദ്യാര്‍ഥികളെ നാലു മാസത്തോളം നീചവും പ്രാകൃതവുമായ ക്രൂരമര്ദനങ്ങള്ക്കിരയാക്കിയ കേസില്‍ പ്രതികളുടെ വിചാരണ ഉടന്‍ ഏറ്റുമാനൂര്‍ കോടതിയില്‍ ആരംഭിക്കും.
2024 നവംബര്‍ മുതല്‍ വിവിധ ഹോസ്റ്റല്‍ മുറികളില്‍ ആരംഭിച്ച മര്‍ദനമുറകള്‍ സഹിക്കാനാവാതെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 11നാണ് ഇരകളിലൊരാള്‍ കോളജ് അധികാരികള്‍ക്ക് പരാതി നല്കിയതും ഗാന്ധിനഗര്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തതും.എസ്എഫ്ഐ, സിപിഎം അംഗങ്ങളും ഭാരവാഹികളും പാര്‍ട്ടി ഗുണ്ടകളുമാണ് അഞ്ചു പ്രതികളും.
കേരള ഗവ. സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂര്‍ കരുമാറപ്പറ്റ കെ.പി. രാഹുല്‍ രാജ് (22), മൂന്നിലവ് വാളകം കീരിപ്ലാക്കല്‍ സാമുവല്‍ ജോണ്സണ് (20), വയനാട് നടവയലില്‍ പുല്‍പ്പള്ളി ഞാവലത്ത് എന്‍.എസ്. ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി സി. റിജില്‍ ജിത്ത് (20), കോരുത്തോട് മടുക്ക നെടുങ്ങാട്ട് എന്‍.വി. വിവേക് (21) എന്നിവരാണ് പ്രതികള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഎം നേതാക്കളുടെ ഇടപെടലിലാണ് ഇവരില്‍ പലര്‍ക്കും നഴ്സിംഗ് അഡ്മിഷന് ലഭിച്ചത്. മദ്യവും കഞ്ചാവും മയക്കുമരുന്നും വാങ്ങാന്‍ ജൂണിയര്‍ വിദ്യാര്‍ഥികള്‍ പണം നല്‍കാത്ത ദിവസങ്ങളിലായിരുന്നു രാവു വെളുക്കുവോളം ആക്രമണ മുറകള്‍. നഗ്നരാക്കി കിടത്തി കോമ്ബസിനും കത്തിക്കും ശരീരം കീറുക, മുറിവില്‍ ലോഷന്‍ ഒഴിക്കുക, സ്വകാര്യ ഭാഗത്ത് വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബല്‍ കെട്ടിത്തൂക്കുക തുടങ്ങിയ കൃത്യങ്ങള്‍ക്ക് ഇരകളായവര്‍ വേദനകൊണ്ട് പുളഞ്ഞപ്പോള്‍ പ്രതികള്‍ കൈകൊട്ടി ആനന്ദിച്ചതായാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ആക്രമണ വേളയില്‍ വേദനയില്‍ പുളഞ്ഞ് വെള്ളത്തിനു വായ പൊളിക്കുമ്ബോള്‍ ക്രീമും ടൂത്ത് പേസ്റ്റും വായില്‍ കുത്തിക്കയറ്റിയതായും കുറ്റപത്രത്തിലുണ്ട്. ഞായറാഴ്ച ദിവസങ്ങളില്‍ ജൂണിയര്‍ വിദ്യാര്‍ഥികള്‍ 800 രൂപ വീതം പിരിവ് നല്‍കണമെന്നായിരുന്നു പ്രതികളുടെ ഡിമാന്‍ഡ്. ഒരാഴ്ചത്തേക്ക് മദ്യം വാങ്ങാനുള്ള ഫണ്ട് ഞായറാഴ്ചകളിലാണ് സ്വരൂപിച്ചിരുന്നത്. ഗുണ്ടാപ്പിരിവ് കൊടുക്കാന്‍ ശേഷിയില്ലാത്ത വിദ്യാര്‍ഥികളെ അന്നു രാത്രിമുതല്‍ ദിവസങ്ങളോളം പ്രാകൃത ആക്രമണങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നു പതിവ്.
ഇരകളുടെ നിലവിളി പുറത്തറിയാതിരിക്കാന്‍ മൊബൈലില്‍ പ്രതികള്‍ ഉറക്കെ പാട്ടു വച്ചിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് പ്രതികള്‍ ആഘോഷിച്ചതായി കുറ്റപത്രത്തിലുണ്ട്. പ്രതികളുടെ മുറികളില്‍നിന്ന് കത്തി, കോടാലി, ചുറ്റിക, ഡംബല്‍ തുടങ്ങിയവ പോലീസ് കണ്ടെടുത്തു കോടതിയില്‍ ഹാജരാക്കിയിരുന്നു. ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം, ഭീഷണിപ്പെടുത്തി പണം അപഹരിക്കല്‍ എന്നിവയും റാഗിംഗ് നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് കേസ്. അറസ്റ്റിലായതിന് പിന്നാലെ പ്രതികളെ കോളജില്‍നിന്നും തുടര്‍ പഠനത്തില്‍നിന്നും പുറത്താക്കിയിരുന്നു



