
കോഴിക്കോട്: രാജ്യത്തെ ആദ്യ സമഗ്ര അവയവമാറ്റ ആശുപത്രി പദ്ധതിക്ക് ഇന്ന് കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ആധുനിക സൗകര്യങ്ങളോടെ ഒരേ കുടക്കീഴിൽ ഒരുക്കുകയും ചികിത്സാചെലവ് ഗണ്യമായി കുറയ്ക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
617 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കിഫ്ബി സഹായത്തോടെയാണ് നടപ്പിലാക്കുന്നത്. ചേവായൂരിലെ ത്വക്ക് രോഗാശുപത്രി വളപ്പിൽ 20 ഏക്കർ സ്ഥലത്താണ് നിർമാണം. രണ്ട് ഘട്ടങ്ങളിലായി കിഫ്ബി ഫണ്ട് ഉപയോഗിച്ചാകും നിർമാണം പൂർത്തിയാക്കുക.
എട്ട് നിലകളിലായി വിഭാവനം ചെയ്ത ആശുപത്രിയിൽ 500ലധികം കിടക്കകൾ, ഐ.സി.യു, ഡയാലിസിസ് യൂണിറ്റുകൾ, അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവ ഉൾപ്പെടും. എല്ലാ തരത്തിലുള്ള അവയവമാറ്റ ശസ്ത്രക്രിയകളും ഒരിടത്ത് ലഭ്യമാക്കുകയാണ് ലക്ഷ്യം. തറക്കല്ലിടൽ ചടങ്ങിൽ ആരോഗ്യമന്ത്രി വീണ ജോർജ് അധ്യക്ഷയാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group


