
ന്യൂഡൽഹി: ഓഫീസ് സമയം കഴിഞ്ഞാല്‍ ജോലി സംബന്ധമായ ആശയവിനിമയങ്ങളില്‍ ഏർപ്പെടേണ്ട.
ജീവനക്കാർക്ക് അതിനുള്ള അവകാശം നല്കുന്ന റൈറ്റ് ടു ഡിസ്കണക്ട് സ്വകാര്യ ബില്‍ എഎ റഹീം രാജ്യസഭയില്‍ അവതരിപ്പിച്ചു. വർദ്ധിച്ചുവരുന്ന ജോലിഭാരവും മറ്റും സമ്മർദ്ദവും ജീവനക്കാരുടെ മാനസികാരോഗ്യത്തെയും കുടുംബജീവിതത്തെയും സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. വിഷയത്തില്‍ രാജ്യസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കുന്ന ആദ്യ എംപിയാണ് എഎ റഹീം.
നിശ്ചിത ജോലിസമയത്തിന് ശേഷം വരുന്ന ഫോണ്‍ കോളുകള്‍, ഇമെയിലുകള്‍, മെസ്സേജുകള്‍ എന്നിവയോട് പ്രതികരിക്കാതിരിക്കാൻ ജീവനക്കാർക്ക് നിയമപരമായ അവകാശമുണ്ടാകണം എന്നതാണ് ബില്ലിലെ പ്രധാന നിര്‍ദേശം. എന്നാൽ ഇതിലൊന്നും പ്രതികരിക്കാത്തതിൻറെ പേരില്‍ പ്രമോഷനോ മറ്റ് കരിയർ ആനുകൂല്യങ്ങളോ നിഷേധിക്കാനോ പിരിച്ചുവിടാനോ പാടില്ല എന്നും ബില്ലിൽ ഉണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐടി, പ്ലാറ്റ്ഫോം സെക്ടർ, മറ്റ് സേവന മേഖലകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന യുവാക്കളാണ് പ്രധാനമായും ഈ പ്രശ്നം നേരിടുന്നത്. ഓരോ സ്ഥാപനവും തങ്ങളുടെ റൈറ്റ് ടു ഡിസ്കണക്ട് നയം ട്രേഡ് യൂണിയനുകളുമായോ ജീവനക്കാരുടെ പ്രതിനിധികളുമായോ ചർച്ച ചെയ്ത് നടപ്പിലാക്കണമെന്നും ബില്ലില്‍ പറയുന്നു. ഫ്രാൻസ്, ബെല്‍ജിയം, പോർച്ചുഗല്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം തന്നെ ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.







