കഞ്ചിക്കോട് സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കം: ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

Spread the love

പാലക്കാട്‌: പാലക്കാട്‌ കഞ്ചിക്കോട് ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ പഴയ പോസ്റ്റ് ഓഫീസ് തെരുവില്‍ താമസിക്കുന്ന ആർ. ബാബു (35) ആണ് മരിച്ചത്. കേസിൽ സഹോദരനായ ആർ. സതീഷ് (37) നെ വാളയാർ പൊലീസ് സ്റ്റേഷൻ പൊലീസ് പിടികൂടി.

video
play-sharp-fill

ഇന്നലെ ബാബുവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ സ്വാഭാവിക മരണമായിരിക്കാമെന്നായിരുന്നു സംശയം. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയതോടെ മരണത്തിൽ ദുരൂഹത ഉയർന്നു.

തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സഹോദരൻ സതീഷിനെ കസ്റ്റഡിയിലെടുത്തത്. സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കം മർദ്ദനത്തിലേക്ക് നീങ്ങുകയും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട് സ്വദേശികളായ ബാബുവും കുടുംബവും കഴിഞ്ഞ 20 വർഷമായി കഞ്ചിക്കോട് സ്ഥിരതാമസക്കാരാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.