പതിറ്റാണ്ടുകളായി ഉണ്ടായിരുന്ന പക; അമ്മയുടെ കൂടെ ഒളിച്ചോടിയയാളെ 10 വർഷത്തിന് ശേഷം വെട്ടികൊലപ്പെടുത്തി യുവാവ്

Spread the love

ബംഗളൂരു: അമ്മയുടെ കൂടെ ഒളിച്ചോടിയയാളെ 10 വർഷത്തിന് ശേഷം കൊലപ്പെടുത്തി യുവാവ്. കർണാടകയിലാണ് സംഭവം. റോഡില്‍ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം പൊലീസ് വരുന്നത് വരെ മൃതദേഹത്തില്‍ ചവിട്ടി നില്‍ക്കുകയും ചെയ്തു. ബസഡോണി സ്വദേശിയായ ബസപ്പ ഹൊസ്മാനി (51) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ എരയ്യ മഠപതി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

2016ലാണ് ബസപ്പയും മഠപതിയുടെ അമ്മയും ഒളിച്ചോടിയത്. ക്ഷേത്രനഗരമായ സവദത്തിയിലെ ഹൂലികട്ടി ഗ്രാമത്തിന് സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ബസപ്പയെ റോഡില്‍ തടഞ്ഞുനിർത്തി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച്‌ എരയ്യ ആക്രമിക്കുകയായിരുന്നു. 16 ഓളം കുത്തേറ്റ ഹൊസ്മാനി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സിനിമയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ രക്തം പടർന്ന കുപ്പായവും ധരിച്ച്‌ പൊലീസ് വരുന്നത് വരെ എരയ്യ മൃതദേഹത്തില്‍ ചവിട്ടി നിന്നു. ഇയാള്‍ തന്നെ പൊലീസിനെ വിളിച്ച്‌ കുറ്റം സമ്മതിച്ചു. ഒടുവില്‍ പോലീസ് എത്തി അയാളെ അറസ്റ്റ് ചെയ്തു.

അമ്മയോടൊപ്പം ഒളിച്ചോടിയതിനെത്തുടർന്ന് എരയ്യക്ക് ഹോസ്മാനിയോട് പതിറ്റാണ്ടുകളായി പകയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒളിച്ചോടിയതിന് ശേഷം ഹോസ്മാനിയും എരയ്യയുടെ അമ്മയും കോലാപ്പൂരില്‍ സ്ഥിരതാമസമാക്കി. അടുത്തിടെയാണ് ഇയാള്‍ സവദത്തിയിലേക്ക് മടങ്ങിയത്. ഹൊസ്മാനിയുടെ തിരിച്ചുവരവിനായി എരയ്യ കാത്തിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group