‘കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള’; ഫെബ്രുവരി 20 മുതൽ 26 വരെ അനശ്വര തിയേറ്ററിൽ നടക്കും

Spread the love

കോട്ടയം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും എൻ. എഫ്. ഡി. സി യുടെയും സഹകരണത്തോടെ, കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള “കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള ” ഫെബ്രുവരി 20മുതൽ 26വരെ കോട്ടയം അനശ്വര തിയേറ്ററിൽ നടക്കുമെന്ന്, പ്രസിഡന്റ് സംവിധായകൻ ജയരാജ്‌ അറിയിച്ചു.

video
play-sharp-fill

ഈ വർഷത്തെ ഓസ്‌കാറിൽ മത്സരിക്കുന്ന ചിത്രങ്ങൾ,

തിരുവനന്തപുരം ഐ എഫ് എഫ് കെ യിൽ പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ, 2025ൽ ദേശീയ അവാർഡ് നേടിയ ചിത്രങ്ങൾ, ഇന്ത്യൻ പനോരമ ചിത്രങ്ങൾ, ന്യൂ മലയാള സിനിമകൾ അടക്കം 7ദിവസത്തെ മേളയിൽ 35ചിത്രങ്ങൾ പ്രദർശിപ്പിക്കും.ഒപ്പം “കോട്ടയം സിനിമ പൈതൃകം “എന്ന വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും മേളയിൽ പ്രേത്യേകം പ്രദർശിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേളയുടെ സിഗനേച്ചർ ഫിലിം ചെയ്യാൻ താല്പര്യം ഉള്ളവർ [email protected] എന്ന വിലാസത്തിൽ ബന്ധപ്പെടണം.