
കൊച്ചി: നടൻ ജോജു ജോർജുമായി നല്ല സൌഹൃദത്തിലാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്.
സിപിഎമ്മിനെ പോലെ പകയുമായി നടക്കുന്നവർ അല്ല കോണ്‍ഗ്രസുകാർ.
ജനങ്ങള്‍ക്കു വേണ്ടി നടത്തിയ സമരത്തില്‍ ഇടപെട്ടതില്‍ ജോജുവിന് തെറ്റ് മനസ്സിലായെന്നും ഷിയാസ് പറഞ്ഞു. ജോജു ജോർജും മുഹമ്മദ് ഷിയാസും കെട്ടിപ്പിടിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയായതിന് പിന്നാലെയാണ് പ്രതികരണം.
“ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെട്ട് അദ്ദേഹം തിരുത്തിയപ്പോള്‍ ഞങ്ങള്‍ പിന്നെന്തിനാണ് അദ്ദേഹത്തെ ഉപദ്രവിക്കുന്നത്? ഞങ്ങള്‍ വലിയ സുഹൃത്തുക്കളാണ്. പ്രശ്നങ്ങളൊക്കെ അന്നേ തീർന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടയ്ക്ക് കാണുമ്പോള്‍ സൗഹൃദം പ്രകടിപ്പിക്കാറുണ്ട്. ഞങ്ങളുടെ രക്തത്തിലുള്ള കാര്യമാണത്. ഉപദ്രവിക്കുന്ന ആളുകളെ അതേ രീതിയില്‍ ശത്രുതയോടെ കാണുകയും ആ രീതിയില്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്ന സിപിഎമ്മിന്‍റെ സമീപനം എന്തായാലും കോണ്‍ഗ്രസിന്‍റെ ഭാഗത്തു നിന്നില്ല.
തെറ്റാണെന്ന് ബോധ്യപ്പെട്ട് തിരുത്തിയ ഒരാളെ ഉള്‍ക്കൊള്ളുന്നതില്‍ എന്താ കുഴപ്പം? ഒരു കുഴപ്പവുമില്ല”- ഷിയാസ് പറഞ്ഞു.



