ട്രംപിൻ്റെ കോലം പെട്രോളൊഴിച്ച് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സിപിഐഎം നേതാവ് മരിച്ചു!

Spread the love

നാഗപട്ടണം: വെനിസ്വേലൻ പ്രസിഡൻ്റായിരുന്ന നിക്കോളാസ് മഡൂറോയെ അമേരിക്ക അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഐഎം നേതാവ് ചികിത്സയിലിരിക്കെ മരിച്ചു. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലാണ് സംഭവം.

video
play-sharp-fill

ട്രംപിൻ്റെ കോലത്തില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയപ്പോള്‍ ശരീരത്തിലേക്ക് തീ ആളിപ്പടർന്നാണ് പൊള്ളലേറ്റത്. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും സിഐടിയു പ്രവർത്തകനുമായ കല്യാണ സുന്ദരം (45) ആണ് മരിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ കല്യാണ സുന്ദരത്തെ ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് തഞ്ചാവൂർ സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group