
കോട്ടയം: പരിസ്ഥിതി പ്രവർത്തകനും പക്ഷിനിരീക്ഷകനും കോട്ടയത്തെ പ്രമുഖ അസ്ഥിരോഗ വിദഗ്‌ധനുമായ ഡോ.ബി ശ്രീകുമാറിനെ ക്രൂരമായി ആക്രമിച്ച പ്രതികളെ വധശ്രമകുറ്റം ചുമത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഷ്‌ട്രീയ സാമൂഹ്യ സാംസ്കാരിക പരിസ്ഥിതി പ്രവർത്തകർ കോട്ടയത്ത് പ്രതിഷേധ സംഗമം നടത്തി.
കോട്ടയം ഗാന്ധി സ്‌ക്വയറിൽ നടന്ന പ്രതിഷേധ സംഗമം ഐപ്‌സോ സംസ്ഥാന ജനറൽ സെകട്ടറി അഡ്വ.വി.ബി ബിനു ഉദ്ഘാടനം ചെയ്തു.
അഡ്വ.പ്രശാന്ത് രാജൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സംഗമത്തിൽ അഡ്വ.കെ.അനിൽകുമാർ ബൈജുവയലത്ത് പി.കെ ആനന്ദക്കുട്ടൻ കെ.ആർ ശ്രീനിവാസൻ ജോൺ വി ജോസഫ് ടി സി ബിനോയി അഡ്വ.ബിനുബോസ് പ്രദീപ് ശ്രീനിവാസൻ പി.ആർ ബേബി പിറ്റി സാജൂലാൽ എൻ എൻ വിനോദ് ബൈജു ബസന്ത് എബികുന്നേ പറമ്പിൽ കെ. ഗോപാലകൃഷ്‌ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


