കുക്കറിൽ ചോറുണ്ടാക്കുമ്പോൾ എന്നും കുഴഞ്ഞ് പോകാറുണ്ടോ? ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

Spread the love

ഇന്നത്തെ തിരക്കുപിടിച്ച സമയത്ത് ചോറ് പെട്ടന്ന് വെന്തുകിട്ടാന്‍ മിക്കവരും കുക്കര്‍ ആണ് ഉപയോഗിക്കുന്നത്. ഇതിലൂടെ കുറേസമയം ലാഭിക്കാവുന്നതാണ്. എന്നാല്‍ വേവ് കുറഞ്ഞ അരിയാണ് ഉപയോഗിക്കുന്നതെങ്കില്‍ ചിലപ്പോള്‍ ചോറ് കഞ്ഞിയാവാന്‍ സാധ്യതയുണ്ട്. ഇത്തരം അനുഭവം പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും.

video
play-sharp-fill

അരിയുടെ വേവ്, തീയുടെ അളവ്, കുക്കറിന്റെ വ്യത്യാസം എന്നിവയെല്ലാം അരി കൃത്യമായി വേവിച്ചെടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചോറ് അധികം വെന്ത് പോകാതെ വേവിച്ചെടുക്കാവുന്നതാണ്.

അതിനായി അരി നന്നായി കഴുകിയെടുക്കുക, മൂന്നോ നാലോ പ്രാവശ്യം കഴുകിയെടുക്കണം. ശേഷം അരി കുക്കറിലിട്ട് അതിന്റെ മുക്കാല്‍ ഭാഗത്തോളം വെള്ളം ചേര്‍ക്കുക. കുറച്ച് ഉപ്പ് കൂടി ചേര്‍ക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരി വേവിച്ചെടുക്കുമ്പോള്‍ കുഴഞ്ഞുപോകാതിരിക്കാനാണിത്. മീഡിയം തീയില്‍ വേണം അരി വേവിക്കുവാന്‍. പത്തു മിനിറ്റോളമാണ് വേവിക്കേണ്ടതായി വരിക. രണ്ട് വിസില്‍ വന്ന ശേഷം തീയണക്കാം.

അതിന്റെ പ്രഷര്‍ മുഴുവന്‍ പോകുന്നതു വരെ അടപ്പ് തുറക്കരുത്. ഇന് സാധാരണ അരി വാര്‍ത്തെടുക്കുന്നത് പോലെ വാര്‍ത്തെടുക്കാം. ശേഷം കുറച്ച് പച്ചവെള്ളം ഒഴിച്ച് ഒന്നുകൂടെ വാര്‍ത്തെടുക്കുക.

വെള്ളം മുഴുവന്‍ വാര്‍ന്നുപോയ്ക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ അത് മറ്റൊരു വലുപ്പമുള്ള പാത്രത്തിലേക്ക് മാറ്റാനും ശ്രദ്ധിക്കുക. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ ചോറ് കുഴഞ്ഞിരിക്കാതെ ഒന്ന് ഒന്നിനെ തൊടാതെയിരിക്കുകയും ചെയ്യും.

ഇനി ചോറ് അധികം വെന്ത് പോയോ.. എന്നാലും വിഷമിക്കണ്ട. അരി ഊറ്റിയെടുക്കുന്നതിന് മുന്നേ പാത്രത്തിന്റെ വായ ഭാഗത്ത് വൃത്തിയുള്ള ഒരു കോട്ടണ്‍ തുണിവെച്ച് അതിനുമുകളില്‍ അടപ്പ് വെച്ച് വെള്ളം ഊറ്റിക്കളയുക.

ചോറിലെ വെള്ളമയം മുഴുവന്‍ തുണി വലിച്ചെടുക്കുകയും ചോറ് ഒട്ടിപ്പിടിക്കാതിരിക്കുകയും ചെയ്യും