
തൃശൂർ: കലോത്സവത്തിൽ ഓൺലൈനിലൂടെ മത്സരത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടി കാസർകോട് സ്വദേശിയായ സിയ ഫാത്തിമ.
ഹൈസ്‌കൂൾ വിഭാഗം അറബിക് പോസ്റ്റർ രചന മത്സരത്തിൽ വീട്ടിലിരുന്നാണ് സിയ പങ്കെടുത്തത്. സിയയുടെ ഗുരുതരമായ രോഗാവസ്ഥ കണക്കിലെടുത്ത് സർക്കാർ കലോത്സവ ചട്ടങ്ങളിൽ ഇളവ് നൽകുകയായിരുന്നു.
താൻ വലിയ ശാരീരിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും തന്റെ രോഗാവസ്ഥ കണക്കിലെടുത്ത് ഓൺലൈനിലൂടെ മത്സരിക്കാൻ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ട് സിയ ഫാത്തിമ വിദ്യാഭ്യാസമന്ത്രിക്ക് കത്തയക്കുകയായിരുന്നു. ഈ കത്താണ് കലോത്സവ ചരിത്രത്തിൻ്റെ ചരിത്രം തിരുത്തിക്കുറിച്ചത്. കലോത്സവത്തിൽ വേദി 17ൽ നടന്ന മത്സരത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് സിയ ഫാത്തിമ പങ്കെടുത്തത്.
സിയ മത്സരത്തിൽ പങ്കെടുക്കുന്നത് വിധികർത്താക്കൾ ഓൺലൈനിലൂടെ നിരീക്ഷിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിയ മത്സരിക്കുന്നത് കാണുന്നതിനായി മന്ത്രിമാരായ കെ.രാജനും വി.
ശിവൻകുട്ടിയുമടക്കമുള്ളവരും വേദിയിലുണ്ടായിരുന്നു. മത്സരഫലം പുറത്തുവന്നതിന് ശേഷം തനിക്ക് വലിയ സന്തോഷമുണ്ടെന്നും
വിദ്യാഭ്യാസവകുപ്പിനോടും മന്ത്രിയോടും നന്ദിയുണ്ടെന്നും സിയ ഫാത്തിമ പറഞ്ഞു.



