കൊല്ലം ജില്ലാ ആശുപത്രിയില്‍ ഗുരുതര സുരക്ഷാ വീഴ്ച; ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ മുകളിലേക്ക് സിമന്റ് പാളി വീണു: തലനാരിഴയ്ക്ക് രക്ഷ

Spread the love

കൊല്ലം : കൊല്ലം ജില്ലാ ആശുപത്രിയിലെ സീലിങ്ങിലെ കോണ്‍ക്രീറ്റ് പാളികള്‍ അടർന്നു വീണു.

video
play-sharp-fill

ഒന്നാം നിലയില്‍ ശസ്ത്രക്രിയ കഴിഞ്ഞു കിടന്ന രോഗിയുടെ മുകളിലേക്കും സമീപത്തെമറ്റൊരു രോഗിയുടെ കട്ടിലിന് അരികിലേക്കുമാണ് പാളികള്‍ പതിച്ചത്.

കാലിനു ശസ്ത്രക്രിയ കഴിഞ്ഞു കിടന്ന ശൂരനാട് സ്വദേശി ശ്യാമിന്റെ (39) കൈകളിലാണു പാളികള്‍വീണത്. ഇന്നലെയായിരുന്നു ശ്യാമിന്റെ ഓപ്പറേഷൻ. ശസ്ത്രക്രിയ കഴിഞ്ഞ ശ്യാമിനെ വൈകിട്ട് 3ന് വാർഡില്‍ എത്തിച്ചതിന് പിന്നാലെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെരിഞ്ഞു കിടന്നതിനാല്‍ തലനാരിഴയ്ക്ക് തലയില്‍ വീഴാതെ രക്ഷപെട്ടു. സമീപത്ത് കിടന്ന ഇരവിപുരം സ്വദേശി മണിയന്റെ കട്ടിലിന് അരികിലും കോണ്‍ക്രീറ്റ് പാളികള്‍ വീണു. രോഗികള്‍ കിടക്കുന്ന ഭാഗത്തെ സീലിങ് പൊട്ടിപ്പൊളിഞ്ഞിരിക്കുന്ന കാര്യം ജീവനക്കാരോട് അടക്കം പലതവണ രോഗികള്‍ പരാതി പറഞ്ഞിരുന്നു.

എന്നാല്‍ ജീവനക്കാർ ഇത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുകയോ വേണ്ടവിധം ശ്രദ്ധ കൊടുക്കുകയോ ചെയ്തില്ല. അടർന്നു വീണ പാളികള്‍ ജീവനക്കാർ എത്തി എടുത്തു മാറ്റിയ ശേഷം രോഗിയെ മറ്റൊരു കട്ടിലിലേക്കു മാറ്റുകയായിരുന്നു. ഇതിനുമുമ്പും ഇതേ സംഭവം ആവർത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂലൈയിലാണ് ഇതിന് മുമ്പ് ജില്ലാ ആശുപത്രിയിലെ കോണ്‍ക്രീറ്റ് പാളികള്‍ അടർന്നു വീണത്. സംഭവത്തില്‍ ബിജെപി പ്രതിഷേധിച്ചു.