Thursday, April 23, 2026

മദ്യനിരോധനത്തിന് പിന്നാലെ നോൺ വെജ് ഭക്ഷണവും നിരോധിച്ചു; അയോധ്യ രാമക്ഷേത്രത്തിൻ്റെ 15 കിലോമീറ്റർ പരിധിയില്‍ നോൺ വെജ് ഭക്ഷണം നൽകരുത്; ഉത്തരവ് ലംഘിച്ചാൽ കർശന നടപടി

Spread the love

അയോധ്യയില്‍ നോണ്‍ വെജ് ഭക്ഷണത്തിന് വിലക്കേർപ്പെടുത്തി ഉത്തരവ്. രാമക്ഷേത്രത്തിൻ്റെ 15 കിലോമീറ്റർ പരിധിയില്‍ നോണ്‍ വെജ് ഭക്ഷണം നല്‍കരുതെന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശം.

video
play-sharp-fill

മുൻപും ഈ നിർദേശം നല്‍കിയിരുന്നെങ്കിലും അത് നടപ്പിലാവാത്ത സാഹചര്യത്തിലാണ് വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഹോട്ടലുകള്‍ക്കും ഹോംസ്റ്റേകള്‍ക്കുമാണ് ഇത് സംബന്ധിച്ച നിർദേശം നല്‍കിയിരിക്കുന്നത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നേരത്തെ ക്ഷേത്രത്തിന് സമീപം മദ്യത്തിനും നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ രണ്ട് ഡസനിലധികം ഔട്ട്ലെറ്റുകള്‍ വഴി ഇവിടെ മദ്യവില്‍പന സജീവമായി നടപ്പിലാകുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണ്‍ലൈൻ ഫുഡ് ഡെലിവറി ആപ്പുകള്‍ക്കും വിലക്ക് ബാധകമാണ്. ഓണ്‍ലൈൻ ഫുഡ് ഡെലിവറി ആപ്പുകള്‍ ക്ഷേത്ര പരിസരത്ത് മാംസാഹാരം വിതരണം ചെയ്യുന്നുവെന്ന് വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടിയെന്നും ജില്ലാ ഭരണകൂടം വിശദീകരിച്ചു.