
ബംഗളൂരു: സിനിമാ തിയേറ്ററിലെ വനിതാ ടോയ്‌ലെറ്റിനുള്ളില്‍ ഒളിക്യാമറ ഘടിപ്പിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവിനെ കസ്‌റ്റഡിയിലെടുത്ത് പൊലീസ്. മഡിവാള പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള സന്ധ്യാ തിയറ്ററിലാണ് സംഭവം. വീണ്ടും റിലീസ് ചെയ്‌ത തെലുങ്ക് ചിത്രമായ നിവ്വു നാക്കു നചാവിന്റെ പ്രദർശനത്തിനിടെയായിരുന്നു സംഭവം.
പടം കണ്ട് കഴിഞ്ഞു ടോയ്‌ലെറ്റില്‍ പോയ സ്‌ത്രീകളില്‍ ഒരാളാണ് ഒളിക്യാമറ ശ്രദ്ധിച്ചത്. തുടർന്ന് മറ്റുള്ളവരെയും വിവരം അറിയിച്ചു. സംഭവം അറിഞ്ഞ നാട്ടുകാർ ക്യാമറ ഘടിപ്പിച്ചെന്ന് സംശയിക്കുന്ന യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പൊലീസ് സ്ഥലത്ത് എത്തുന്നതിന് മുമ്ബ് ഇയാളെ നാട്ടുകാർ ചേർന്ന് മർദിച്ചിരുന്നു. നിലവില്‍ പൊലീസ് കസ്‌റ്റഡിയിലുള്ള യുവാവിനെ ചോദ്യം ചെയ്‌തുവരികയാണ്.


