
തിരുവനന്തപുരം: ഗൈഡ് വയർ നെഞ്ചില്‍ കുടുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുമയ്യ കോടതിയിലേക്ക്.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയക്കിടെ സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയർ കുടുങ്ങിയത്. നാളെ വഞ്ചിയൂർ ജില്ലാ സെഷൻസ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യും.
ഒരു കോടി രൂപ നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നല്‍കുക. വഞ്ചിയൂർ പെർമെനന്റ് ലോക് അദാലത്തിലാണ് കേസ് ഫയല്‍ ചെയ്യുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൈറോയിഡ് ശസ്ത്രക്രിയക്കിടെ സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയർ കീഹോള്‍ വഴി പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. രണ്ടുതവണ ശ്രമിച്ചിട്ടും കീഹോള്‍ വഴി പുറത്തെടുക്കാൻ സാധിച്ചില്ല.
ഗൈഡ് വയർ പുറത്തെടുത്താല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ശസ്ത്രക്രിയ നടത്തി പുറത്തെടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. ഗൈഡ് വയറിന്റെ രണ്ടറ്റവും ശരീരവുമായി ഒട്ടിച്ചേർന്ന നിലയിലാണ്.







