പയർ വർഗങ്ങൾ മുളപ്പിച്ച് കഴിക്കൂ; ശരീരഭാരം കുറയ്ക്കാനും അകാലനര തടയാനും ഇത് ബെസ്റ് ആണ്

Spread the love

ഒരാളുടെ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ആഹാരമാണ് പ്രഭാതഭക്ഷണം. നീണ്ട ഇടവേളയ്ക്ക് ശേഷം കഴിക്കുന്ന പ്രഭാതഭക്ഷണം പോഷകസമൃദ്ധമായിരിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. പ്രോട്ടീനും വിറ്റാമിനുകളും ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളാണ് പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്.

video
play-sharp-fill

ഇതില്‍ മുന്‍പന്തിയിലാണ് മുളപ്പിച്ച ധാന്യങ്ങള്‍. മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

പോഷകങ്ങളുടെ കലവറയാണ് മുളപ്പിച്ച ധാന്യങ്ങള്‍. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ് എന്നിവയെല്ലാം അവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. മുളപ്പിക്കല്‍ പ്രക്രിയയിലൂടെ ഈ പോഷകങ്ങള്‍ നമ്മുടെ ശരീരത്തിലെത്തി അവ വേഗത്തില്‍ ആഗിരണം ചെയ്യുകയും ചെയ്യും-അവര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടാതെ, ആന്റി ഓക്‌സിഡന്റുകളുടെ മികച്ച സ്രോതസ്സാണ് മുളപ്പിച്ച ധാന്യങ്ങള്‍. ഇത് കൂടാതെ, അവയ്ക്ക് കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.

മുളപ്പിക്കുന്നത് ധാന്യങ്ങളിലെയും പയർവർഗങ്ങളിലെയും ആരോഗ്യ ഗുണങ്ങൾ വർധിപ്പിക്കുന്നു. പ്രധാനപ്പെട്ട ധാതുക്കളെ തടയുന്ന ഫൈറ്റിക് ആസിഡ് ഉള്‍പ്പെടെയുള്ള ആന്റി ന്യൂട്രിയന്റുകൾ ഇവയിലുണ്ട്. ഇവ ദഹനക്കേടും വായൂ കോപവും ഉണ്ടാക്കുന്ന എൻസൈമുകളെ തടയുന്നു.

അർബുദ കാരണമാകുന്ന ഏജന്റുകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന എൻസൈമായ ഗ്ലൂക്കോറാഫനിൻ, മുളപ്പിച്ച പയർവർഗങ്ങളിൽ 10 മുതൽ 100 ഇരട്ടിവരെ ഉണ്ട്. ഇവയിൽ നിരോക്സീകാരികൾ ധാരാളം ഉണ്ട്.

ഇത് ക്ലോറോഫില്ലിന്റെ പ്രവർത്തനം കൂട്ടുന്നു. ശരീരത്തെ ഡിടോക്സിഫൈ ചെയ്ത് ഓക്സിജന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നത് ക്ലോറോഫിൽ ആണ്.

മുളപ്പിക്കുമ്പോൾ ജീവകം ഡി ഉൾപ്പെടെയുള്ള ജീവകങ്ങളുടെയും ധാതുക്കളുടെയും അളവ് വർധിക്കുന്നു. ഗ്യാസ് ഉണ്ടാക്കുന്ന അന്നജത്തെയെല്ലാം മുളപ്പിക്കുന്നതിലൂടെ ഇല്ലാതാക്കാൻ സാധിക്കും.

മുളയ്ക്കുമ്പോൾ പയറിൽ ശേഖരിച്ചിരിക്കുന്ന അന്നജം തളിരിലകളും ചെറു വേരുകളും ആയി രൂപപ്പെടാൻ ഉപയോഗിക്കുന്നു. കൂടാതെ ജീവകം സി യുടെ നിർമാണത്തിനും ഈ അന്നജം ഉപയോഗിക്കുന്നു.

പയർ മുളപ്പിച്ചാലുള്ള ഗുണങ്ങളെക്കുറിച്ച് കൂടുതൽ അറിയേണ്ടേ?

ദഹനത്തിനു സഹായകം

മുളപ്പിച്ച പയറിൽ ജീവനുള്ള എൻസൈമുകൾ ധാരാളമുണ്ട്. ഇത് ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ സഹായിക്കും.

കൂടാതെ ദഹനസമയത്ത് രാസപ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു. ഭക്ഷണം വിഘടിപ്പിക്കാൻ ഈ എൻസൈമുകൾ സഹായിക്കുന്നതിനാൽ പോഷകങ്ങളുടെ ആഗീരണം സുഗമമാക്കുന്നു. മുളയിൽ ധാരാളം ഭക്ഷ്യ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം നിയന്ത്രിക്കുന്നു.

രക്തചംക്രമണം വർധിപ്പിക്കുന്നു

രക്തത്തിലെ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂട്ടുന്നു. രക്തചംക്രമണം വർധിപ്പിക്കുന്നു. വിവിധ അവയവങ്ങളിലേക്കുള്ള ഓക്സിജന്റെ ലഭ്യതയും ഇതു മൂലം കൂടുന്നു.

ശരീരഭാരം കുറയ്ക്കുന്നു

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണം മുളപ്പിച്ച പയർ വർഗങ്ങളാണ്. കാലറി കുറവും പോഷകങ്ങൾ കൂടുതലും ആകയാൽ ഭാരം കൂടുമോ എന്ന പേടി കൂടാതെ തന്നെ മുളപ്പിച്ച പയര്‍ കഴിക്കാവുന്നതാണ്.

കൂടാതെ ഇവയില്‍ നാരുകൾ ധാരാളം ഉണ്ട്. ഇവ ദീർഘ നേരത്തേക്ക് വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കും. ഇത് വിശപ്പിന്റെ ഹോർമോണായ ഘ്രെലിന്റെ (ghrelin) ഉൽപ്പാദനം തടയുന്നു. അതുകൊണ്ടു തന്നെ കൂടുതൽ കഴിക്കണം എന്ന തോന്നലും ഇല്ലാതെയാകും.

രോഗപ്രതിരോധശക്തിയ്ക്ക്

ജീവകം സി മുളപ്പിച്ച പയറിൽ ധാരാളം ഉണ്ട്. ഇത് ശ്വേതരക്താണുക്കൾക്ക് ഉത്തേജകമായി പ്രവർത്തിക്കുന്നു. അണുബാധകളും രോഗങ്ങളും പ്രതിരോധിക്കാൻ സഹായിക്കുന്നു. ജീവകം എ യും മുളപ്പിച്ച പയറിൽ ധാരാളം ഉണ്ട്.

കാഴ്ചശക്തിയ്ക്ക്

ജീവകം എ ധാരാളം ഉള്ളതിനാൽ കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും നല്ലത്. മുളപ്പിച്ച പയറിലെ നിരോക്സീകാരികൾ ഫ്രീറാഡിക്കലുകളിൽ നിന്നും കണ്ണിലെ കോശങ്ങളെ സംരക്ഷിക്കുന്നു.

ഹൃദയത്തിന്

മുളയിൽ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ഇവ നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്നു. അതോടൊപ്പം രക്തക്കുഴലുകളിലെയും ധമനികളിലെയും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഒമേഗ 3 ഫാറ്റി ആസിഡിനുണ്ട്. ഇവ ഹൃദയത്തിന്റെ പ്രവർത്തനത്തിന് നല്ലതാണ്.

അസിഡിറ്റി കുറയ്ക്കുന്നു

മുളപ്പിച്ച പയർ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി എച്ച് നില നിയന്ത്രിച്ചു നിർത്തുന്നു. അസിഡിറ്റിയാണ് മിക്ക രോഗങ്ങൾക്കും കാരണം.

അകാല വാർധക്യം തടയുന്നു

അകാല വാർധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകൾ മുളയിൽ ഉണ്ട്. പ്രായമാകലിനു കാരണമാകുന്ന ഡി എൻ എ കളുടെ നാശം തടയാൻ മുളപ്പിച്ച പയറിനു സാധിക്കുന്നു.

ചർമത്തിന്

മുളയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ ഉണ്ട്. ഇവ കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളുടെ നാശം തടയുന്നു.

മുളയിൽ അടങ്ങിയ ജീവകം സി കൊളാജന്റെ നിർമ്മാണത്തിനു സഹായിക്കുക വഴി ചർമത്തിനു തിളക്കവും ആരോഗ്യവും ഏകുന്നു. കൂടുതൽ ചെറുപ്പമായി തോന്നാനും സഹായിക്കുന്നു. മുഖക്കുരു, മറ്റ് ചർമ പ്രശ്നങ്ങൾ ഇവയൊന്നും വരാതെ മുളയിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകൾ സഹായിക്കുന്നു.

തലമുടിക്ക്

മുളപ്പിക്കുമ്പോൾ പയർവർഗങ്ങളിൽ ജീവകം എ ധാരാളമായി ഉണ്ട്. ഇവ ഹെയർ ഫോളിക്കുകളെ ഉത്തേജിപ്പിക്കുന്നു. കട്ടികൂടിയ നീണ്ട മുടിയിഴകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. മുളയിൽ സിങ്ക് ധാരാളമായുണ്ട്. ഇത് തലച്ചോറിലെ സെബത്തിന്റെ ഉൽപ്പാദനം കൂട്ടുന്നു. ആരോഗ്യമുള്ള മുടി വളരാൻ സഹായിക്കുന്നു.

താരനും മറ്റു പ്രശ്നങ്ങളുും വരാതെ മുളപ്പിച്ച പയറിലടങ്ങിയ സെലെനിയം സഹായിക്കുന്നു. കൂടാതെ ഇതിലടങ്ങിയ ബയോടിൻ ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് സഹായിക്കുന്നു. ബയോടിൻ ഒരു ബി കോംപ്ലക്സ് വൈറ്റമിൻ ആണ്. അകാലനര തടയാനും മുളപ്പിച്ച ധാന്യങ്ങൾ കഴിക്കുന്നതിലൂടെ സാധിക്കും.

മുളപ്പിക്കേണ്ടതെങ്ങനെ?

ചെറുപയർ, കടല, ബാർലി തുടങ്ങിയ മിക്ക ധാന്യങ്ങളും പയർ വർഗങ്ങളും മുളപ്പിച്ച് കഴിക്കാവുന്നതാണ്. പച്ചയ്ക്കും വേവിച്ചും ഇവ കഴിക്കാം. സാലഡ് ആക്കിയും ഇവ ഉപയോഗിക്കാം.

മുളപ്പിക്കാനായി തിരഞ്ഞെടുക്കുന്ന പയർവർഗങ്ങൾ കേടില്ലാത്തതായിരിക്കണം. ഇവ നന്നായി കഴുകിയ ശേഷം വെള്ളത്തിലിടുക. പയറിന്റെ ഇരട്ടി അളവിൽ വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. കാരണം ഇവ വെള്ളം വലിച്ചെടുക്കും.

നന്നായി അടച്ചുവയ്ക്കണം 12 മണിക്കൂറിനു ശേഷം ഇവയിലെ വെള്ളം ഊറ്റിക്കളയുക. വീണ്ടും നല്ല വെള്ളത്തിൽ കഴുകുക. വെള്ളം വാർന്നു കളയുക. രണ്ടു നേരവും ഈ പ്രക്രിയ ആവർത്തിക്കുക. ചെറുപയർ രണ്ടാം ദിവസം ചെറുമുള വരുമ്പോഴേ ഉപയോഗിക്കാം. എല്ലാ ധാന്യ പയർവർഗങ്ങളും നാലഞ്ചു ദിവസം കൊണ്ട് നന്നായി മുളയ്ക്കും.

ഇ–കോളി ഉൾപ്പെടെയുള്ള ബാക്ടീരിയകൾ ഉണ്ടാകാം എന്നതിനാൽ കൈകൾ, ഉപയോഗിക്കുന്ന പാത്രം, അടുക്കള ഇവ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

മുളയ്ക്കുമ്പോൾ ധാന്യങ്ങളിലും പയർ വർഗങ്ങളിലും, ആന്റീഓക്സിഡന്റുകൾ, ഫൈറ്റോകെമിക്കലുകള്‍, ബയോഫ്ലേവനോയ്ഡുകൾ, ജീവകങ്ങൾ, ധാതുക്കൾ ഇവയെല്ലാം ധാരാളമായി ഉണ്ടാകും.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യം നൽകുന്നതാണ് മുളപ്പിച്ച പയറിന്റെ ഉപയോഗം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുളപ്പിച്ചു തന്നെ ധാന്യങ്ങളും പയർവർഗങ്ങളും ഉപയോഗിക്കാൻ ശ്രദ്ധിക്കുമല്ലോ.