
ഡൽഹി: കംബൈൻഡ് ഡിഫൻസ് സർവിസസ് ( CDS)നാഷനല്‍ ഡിഫൻസ് അക്കാദമി (NDA) എന്നീ പരീക്ഷകളിലൂടെ വിവിധ സേനകളിലേക്ക് 845 തസ്തികകളില്‍ തിരഞ്ഞെടുപ്പിന് യു.പി.എസ്.സി വിജ്ഞാപനമായി.
CDS- 451 ഒഴിവ്
സ്ത്രീകള്‍ക്കുള്ള നോണ്‍ ടെക്നിക്കല്‍ ഷോർട്ട് സർവിസ് കമ്മിഷൻ കോഴ്സസ് ഉള്‍പ്പെടെ വിവിധ സൈനിക വിഭാഗങ്ങളില്‍ 451 ഒഴിവുണ്ട്. ഡിസംബർ 30 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഏപില്‍ 12നാണു പരീക്ഷ. വെബ്സൈറ്റ്: www.upsc.gov.in
ഓണ്‍ലൈൻ അപേക്ഷ: www.upsconline.nic.in

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴ്സ്, ഒഴിവ്, പ്രായം, യോഗ്യത
ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂണ്‍ : 162-ാം കോഴ്സ് (100 ഒഴിവ്-എൻ.സി.സി.സി സർട്ടിഫിക്കറ്റ് (ആർമി വിങ്) ഉള്ളവർക്കു നീക്കിവച്ച 13 ഒഴിവ് ഉള്‍പ്പെടെ): അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം. 2003 ജനുവരി രണ്ടിനു മുൻപും 2008 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: ബിരുദം/തത്തുല്യം.
നേവല്‍ അക്കാദമി, ഏഴിമല: എക്സിക്യൂട്ടീവ്-ജനറല്‍ സർവിസ്/ഹൈഡ്രോ (26 ഒഴിവ്-നേവല്‍ വിങ്ങിലെ എൻ.സി.സി.സി സർട്ടിഫിക്കറ്റുകാർക്കുള്ള 6 ഒഴിവ് ഉള്‍പ്പെടെ): അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 2003 ജനുവരി രണ്ടിനു മുൻപും 2008 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: എൻജിനീയറിങ് ബിരുദം.
എയർ ഫോഴ്സ് അക്കാദമി, ഹൈദരാബാദ്: 221 (എഫ് (പി) കോഴ്സ്-പ്രീഫ്ലൈയിങ് (32 ഒഴി വ്-എൻ.സി.സി.സി സർട്ടിഫിക്കറ്റ് (എയർ വിങ്) ഉള്ളവർക്കായി നീക്കിവച്ച 3 ഒഴിവ് ഉള്‍പ്പെടെ): പ്രായം: 20-24 (2003 ജനുവരി രണ്ടിനു മുൻപും 2007 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത്). കൊമേഴ്സ്യല്‍ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് 26 വയസ്സുവരെയാകാം. 25 ല്‍ താഴെ പ്രായമുള്ള അപേക്ഷകർ അവിവാഹിതരായിരിക്കണം. യോഗ്യത: ബിരുദം (പ്ലസ് ടുവിനു ഫിസിക്സസും മാത്സും പഠിച്ചവരാകണം) അല്ലെങ്കില്‍ എൻജിനീയറിങ് ബിരുദം.
ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമി, ചെന്നെ: പുരുഷൻമാർക്കുള്ള 125-ാം എസ്.എസ്.സി കോഴ്സ് (275 ഒഴിവ്): അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 2002 ജനുവരി രണ്ടിനു മുൻപും 2008 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: ബിരുദം/തത്തുല്യം.
ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമി, ചെന്നൈ:125-ാം എസ്.എസ്.സി (വിമൻ) (നോണ്‍ ടെക്നിക്കല്‍) കോഴ്സ് (18 ഒഴിവ്): അവിവാഹിതരായ സ്ത്രീകള്‍ അപേക്ഷിക്കുക. 2002 ജനുവരി രണ്ടിനു മുൻപും 2008 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത്. ബാധ്യതകളില്ലാത്ത വിധവകള്‍ക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും അപേക്ഷിക്കാം. യോഗ്യത: ബിരുദം/തത്തുല്യം.
പരീക്ഷാകേന്ദ്രം
എഴുത്തുപരീക്ഷയ്ക്കു കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും കേന്ദ്രമുണ്ട്.
അപേക്ഷാഫീസ്: 200 രൂപ. ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. സ്ത്രീകള്‍ക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല.
NDA 394 ഒഴിവ്
ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമി,ചെന്നൈ: പുരുഷൻമാർക്കുള്ള 125-ാം എസ്.എസ്.സി കോഴ്സ് (275 ഒഴിവ്): അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 2002 ജനുവരി രണ്ടിനു മുൻപും 2008 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: ബിരുദം/തത്തുല്യം.
ഓഫിസേഴ്സസ് ട്രെയിനിങ് അക്കാദമി, ചെ ന്നൈ:125-ാം എസ്‌എസ്സി (വിമൻ) (നോണ്‍ ടെക്നിക്കല്‍) കോഴ്സ് (18 ഒഴിവ്): അവിവാഹിതരായ സ്ത്രീകള്‍ അപേക്ഷിക്കുക. 2002 ജനുവരി രണ്ടിനു മുൻപും 2008 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത്. ബാധ്യതകളില്ലാത്ത വിധവകള്‍ക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും അപേക്ഷിക്കാം.
യോഗ്യത: ബിരുദം/തത്തുല്യം.
പരീക്ഷാകേന്ദ്രം: എഴുത്തുപരീക്ഷയ്ക്കുകൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും കേന്ദ്രമുണ്ട്.
അപേക്ഷാഫീസ്: 200 രൂപ. ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. സ്ത്രീകള്‍ക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല.



