മഞ്ഞുകാലത്തും ചർമ്മം തിളങ്ങും;ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ;വീട്ടിൽതന്നെ ഉണ്ടാക്കാവുന്ന ഏഴ് ഫെയ്സ്പായ്ക്കുകൾ പരിചയപ്പെടാം

Spread the love

മഞ്ഞുകാലം തുടങ്ങി. ഇനി ചര്‍മപ്രശ്‌നങ്ങളും കൂടും. ചര്‍മം വരണ്ടുപോവുക, കാലുകള്‍ വിണ്ടുകീറുക, കൈകളില്‍ മൊരിച്ചില്‍, ചുണ്ടുപൊട്ടുക തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് മഞ്ഞുകാലത്ത് നേരിടേണ്ടി വരുക. അതുകൊണ്ട് തന്നെ മഞ്ഞുകാലമാകുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കില്‍ ചര്‍മം വരണ്ടുപോവാതെ തന്നെ സൂക്ഷിക്കാവുന്നതാണ്. മാത്രമല്ല ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിക്കുകയുമില്ല.

video
play-sharp-fill

മെയ്ക്കപ്പ് വേണ്ടേ വേണ്ട

മഞ്ഞുകാലത്ത് പുറത്തേക്കുപോവുമ്പോള്‍ മേയ്ക്കപ്പ് ഇടാതിരിക്കുന്നതാണ് നല്ലത്. കാരണം കെമിക്കലുകള്‍ വളരെയധികമായിരിക്കും മേയ്ക്കപ്പുല്‍പ്പന്നങ്ങില്‍ ഉണ്ടാവുക. അതിനാല്‍ ചര്‍മം കൂടുതല്‍ വരണ്ടതാവുന്നു. മാത്രമല്ല, കൂടുതല്‍ ചര്‍മപ്രശ്‌നങ്ങള്‍ വര്‍ധിക്കാനും ഇത് കാരണമാകും. മുഖക്കുരു കൂടുവാനും ചൊറിച്ചിലുണ്ടാവാനുമൊക്കെ ഇതുകാരണമാവാം. അതിനാല്‍ തന്നെ മഞ്ഞുകാലത്ത് മേയ്ക്കപ്പ് ഇടാതിരിക്കാന്‍ ശ്രമിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സണ്‍സ്‌ക്രീന്‍ എല്ലാദിവസവും ഉപയോഗിക്കേണ്ടത് നിര്‍ബന്ധമാണ്. മേയ്ക്കപ്പിട്ടില്ലെങ്കിലും സണ്‍സ്‌ക്രീന്‍ ഇടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം മഞ്ഞുകാലമാണെങ്കിലും അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയിലേക്ക് പതിക്കുന്നതും ചൂടും ഒക്കെ കൂടുതലായിരിക്കും. അതിനാല്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടതാണ്.

മഞ്ഞുകാലത്ത് ചര്‍മത്തില്‍ വെളിച്ചെണ്ണ പുരട്ടുന്ന് ചര്‍മത്തിന്റെ മോയ്‌സ്ചര്‍ കണ്ടന്റ് നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കും. ചര്‍മത്തിന്റെ വരള്‍ച്ച തടയാന്‍ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നതും വെളിച്ചെണ്ണ തേച്ചുള്ള കുളിയുമൊക്കെ നല്ലതാണ്.

പുളിയുള്ള പഴങ്ങള്‍ കഴിക്കുന്നത്

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സിട്രിക് പഴങ്ങളും പാനീയങ്ങളും സഹായിക്കുന്നതാണ്. എന്നാല്‍ ഇവ അമിതമായി കഴിക്കുന്നതും ഇതിന്റെ ജ്യൂസുകള്‍ കുടിക്കുന്നതുമൊക്കെ ചര്‍മം വരണ്ടിരിക്കാന്‍ കാരണമാവും. നാരങ്ങാനീരും ഓറഞ്ചിന്റെ നീരുമൊക്കെ മുഖത്തുപുരട്ടുന്നവരുണ്ട്. മഞ്ഞുകാലത്ത് ഇങ്ങനെ ചെയ്താല്‍ ഇത് അധികമാവുകയേ ഉള്ളൂ.

ചർമ്മം തിളങ്ങാൻ വീട്ടിൽതന്നെ ഉണ്ടാക്കാവുന്ന ഏഴ് ഫെയ്സ്പായ്ക്കുകൾ പരിചയപ്പെടാം

1. റോസ് വാട്ടർ–തേൻ പായ്ക്ക്: ഒരു ടീസ്പൂൺ റോസ് വാട്ടർ, ഒരു ടീസ്പൂൺ തേൻ എന്നിവ എടുത്ത് കൂട്ടി യോജിപ്പിച്ച ശേഷം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. പത്തു മിനിട്ടിനു ശേഷം കഴുകി കളയാം.

2. തേങ്ങാപ്പാൽ പായ്ക്ക്:

തേങ്ങാപ്പാൽ മുഖത്ത് തേച്ച്പിടിപ്പിച്ച് 20 മിനിറ്റിന് ശേഷം കഴുകി കളയാം.

3. കൊക്കോ ബട്ടർ – ഒലിവ് ഓയിൽ പായ്ക്ക്: ഒരു ടീസ്പൂൺ കൊക്കോ ബട്ടറിൽ ആവശ്യത്തിന് ഒലിവ് ഓയിൽ ചേർത്ത ശേഷം മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ മൂന്നു തവണ ഇത് ചെയ്യാവുന്നതാണ്.

4. പാൽപ്പാട–തേൻ പായ്ക്ക്:

പാൽപ്പാട, തേൻ എന്നിവ തുല്യ അളവിൽ എടുത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് തേച്ച് പിടിപ്പിച്ച് ഇരുപത് മിനിട്ടിനു ശേഷം കഴുകി കളയാം .

5. പപ്പായ–പാൽ പായ്ക്ക്:

വീട്ടിലൊക്കെ സുലഭമായി കിട്ടുന്ന പപ്പായ മുഖം തിളങ്ങാൻ ഏറ്റവും മികച്ചൊരു വഴിയാണ്. പഴുത്ത പപ്പായയിൽ ആവശ്യത്തിന് പാൽ ചേർത്ത് ക്രീം രൂപത്തിൽ അരച്ച ശേഷം മുഖത്ത് തേയ്ക്കാം. ഉണങ്ങിയ ശേഷം കഴുകി കളയാം.

6. അരിപ്പൊടി–ഓട്സ് പായ്ക്ക്:

മുഖം തിളങ്ങാനുള്ള രഹസ്യങ്ങളിലൊന്നാണ് അരിപ്പൊടി എന്നറിയാമോ? തണുപ്പ് കാലത്തും അരിപ്പൊടി കൊണ്ട് ഒരു അടിപൊളി ഫെയ്‌സ്പാക്ക് ഉണ്ടാക്കാം. ഒരു ടീസ്പൂൺ അരിപ്പൊടി, ഒരു ടീസ്പൂൺ ഓട്സ് എന്നിവ രണ്ടു ടീസ്പൂൺ തേനിൽ മിക്സ് ചെയ്ത ശേഷം പേസ്റ്റ് രൂപത്തിൽ ആക്കുക. ഇത് മുഖത്ത് നന്നായി തേച്ച് പിടിപ്പിച്ച് 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തിന് വന്ന മാറ്റം നോക്കിക്കോളൂ.

7. ക്യാരറ്റ്–തേൻ പായ്ക്ക്:

കാരറ്റ് വിറ്റാമിനുകളുടെ കലവറയാണെന്ന് അറിയാമല്ലോ. ഇതേ ക്യാരറ്റ് മികച്ച ഒരു സൗന്ദര്യ വർദ്ധിനി കൂടിയാണ്. അരച്ച് പേസ്റ്റ് ആക്കിയ ക്യാരറ്റിലേയ്ക്ക് തേൻ കൂടെ ചേർത്ത് മുഖത്തിലും കഴുത്തിലും തേച്ച് പിടിപ്പിച്ച് 15 മിനിറ്റിന് ശേഷം കഴുകികളയാം.