Spread the love

പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട മർദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്.

video
play-sharp-fill

ഛത്തിസ്ഗഢ് സ്വദേശി രാം നാരായണനാണ് മരിച്ചത്. തൃശൂർ മെഡിക്കല്‍ കോളേജില്‍വച്ചായിരിക്കും പോസ്റ്റ്‌മോർട്ടം നടത്തുക.

മരണകാരണം വ്യക്തമായാല്‍ തുടർനടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഒരാഴ്ച മുൻപാണ് രാം നാരായണൻ കേരളത്തിലെത്തിയത്. ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടായിരുന്നുവെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷണക്കുറ്റം ആരോപിച്ചാണ് രാം നാരായണനെ നാട്ടുകാർ മർദിച്ചത്.
മർദ്ദനമേറ്റ് അവശനായ രാം നാരായണനെ ഇന്നലെ വൈകിട്ടാണ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.

ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ചോര ഛർദിച്ചിരുന്നു. രാത്രിയോടെ മരണം സംഭവിച്ചു. സംഭവത്തില്‍ ആറ് പേരെ കസ്റ്റഡിയിലെടുത്തു.